കടലായി പ്രദേശത്തുകാരുടെ ജലയാത്രയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കടലായി പ്രവാസികളുടെ കടൽയാത്ര
ദുബൈ: ആടിയും പാടിയും ഗൗരവമായ ചർച്ചകളും കുട്ടികളുടെ കളികളും വിഭവ സമൃദ്ധമായ ഭക്ഷണവും ഒക്കെയായി യു.എ.ഇയിൽ പ്രവാസ ജീവിതം നടത്തുന്ന തൃശൂർ ജില്ലയിലെ കടലായി പ്രദേശത്തുകാർ നടത്തിയ ജലയാത്ര പുത്തൻ അനുഭവമായി.
വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ 120ഓളം പേർ കടലായി കൂട്ടായ്മക്ക് രൂപം നൽകാനും കൂടിയാണ് ജദഫിൽ നിന്നും മൂന്നു മണിക്കൂർ നീണ്ടുനിന്ന യാത്ര സംഘടിപ്പിച്ചത്.
പരിപാടികൾക്ക് കെ.എസ്. ഷാനവാസ്, ജാസിം സെയ്ദ്, സി.എ. ഹാരിസ്, ടി.കെ. അൻസുദ്ദീൻ, സി.എസ്. ഖലീൽ, സി.എസ്. ഷിയാസ്, ടി.എം. ഷമീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.