റ​മ​ദാ​നി​ൽ പ​ക​ൽ ഭ​ക്ഷ്യ​വി​ത​ര​ണം; പെ​ർ​മി​റ്റ്​ ന​ൽ​കി​ത്തു​ട​ങ്ങി

ഷാ​ർ​ജ: എ​മി​റേ​റ്റി​ൽ റ​മ​ദാ​നി​ലെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ൾ​ക്ക്​ മു​ന്നി​ൽ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ത​യാ​റാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​ത്യേ​ക പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ഷോ​പ്പി​ങ്​ മാ​ളു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും പെ​ർ​മി​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഔ​ട്ട്​​ല​റ്റു​ക​ളി​ലും റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ്​ ഫീ​സ്​ 3,000 ദി​ർ​ഹ​മാ​ണ്. എ​ന്നാ​ൽ, റ​മ​ദാ​നി​ന്‍റെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ റ​സ്റ്റാ​റ​ന്‍റി​ന​ക​ത്തേ​ക്ക്​ ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വീ​ക​രി​ക്കാ​നോ ഭ​ക്ഷ​ണം ന​ൽ​കാ​നോ പാ​ടി​ല്ല.

അ​ടു​ക്ക​ള​ക​ളി​ൽ മാ​ത്ര​​മേ ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ അ​നു​വ​ദി​ക്കൂ. ഇ​ഫ്താ​ർ സ​മ​യ​ത്തി​നു​ മു​മ്പ്​ ഹോ​ട്ട​ലു​ക​ൾ, ക​ഫ്​​റ്റീ​രി​യ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​ക്ക്​ ​ മു​ന്നി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റി​നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 5,000 ദി​ർ​ഹ​മാ​ണ്​ പെ​ർ​മി​റ്റ്​ ഫീ​സ്.സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ ഭാ​ഗ​ത്തു​ള്ള ന​ട​പ്പാ​ത​യി​ൽ ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കാ​മെ​ങ്കി​ലും മ​ണ​ൽ​നി​റ​ഞ്ഞ ഇ​ട​മാ​കാ​ൻ പാ​ടി​ല്ല. ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ തു​രു​മ്പെ​ടു​ക്കാ​ത്ത ലോ​ഹ പാ​ത്ര​ങ്ങ​ളാ​യി​രി​ക്ക​ണം.

മി​നി​മം 100 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള​തും സ്ലൈ​ഡി​ങ്​ അ​ല്ലെ​ങ്കി​ൽ വി​ജാ​ഗി​രി​യു​ള്ള വാ​തി​ലു​ക​ൾ ഉ​ള്ള​തു​മാ​യ ഗ്ലാ​സ്​ അ​ല​മാ​ര​ക​ളി​ൽ ആ​യി​രി​ക്ക​ണം ഭ​ക്ഷ​ണം പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ട​ത്. അ​ലൂ​മി​നി​യം ഫോ​യി​ൽ, സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക്​ ക​ണ്ടെ​യ്​​ന​റു​ക​ൾ എ​ന്നി​വ​യി​ൽ പൊ​തി​ഞ്ഞി​രി​ക്ക​ണം. ഉ​ചി​ത​മാ​യ താ​പ​നി​ല​യി​ലാ​യി​രി​ക്ക​ണം ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത്. റ​ഫ്രി​ജ​റേ​റ്റ​റി​ൽ സൂ​ക്ഷി​ച്ച​തോ ​ഫ്രോ​സ​ണോ ആ​വാ​ൻ പാ​ടി​ല്ല. ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രി​ക്കും ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കേ​ണ്ട​ത്. അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ക​മേ​ഴ്​​സ്യ​ൽ എ​സ്റ്റാ​ബ്ലി​ഷ്​​മെ​ന്‍റ്​ പെ​ർ​മി​റ്റ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. റ​മ​ദാ​നി​ന്‍റെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ വ​ർ​ഷ​വും മു​നി​സി​പ്പാ​ലി​റ്റി പ്ര​ത്യേ​ക പെ​ർ​മി​റ്റ്​ അ​നു​വ​ദി​ച്ച്​ വ​രു​ന്നു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്​ ത​ട​യാ​ൻ റ​മ​ദാ​നി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും മു​നി​സി​പ്പാ​ലി​റ്റി ന​ട​ത്തും. 

Tags:    
News Summary - Distribution of food during the day during Ramadan; Permit issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.