അജ്മാൻ പ്രീമിയർ ലീഗ് സീസൺ ഫൈവിൽ ജേതാക്കളായ
മാസ്റ്റർ പീസ് എഫ്.സി ടീം
അജ്മാൻ : അജ്മാനിലെ പ്രമുഖ ക്ലബുകളായ യു.എഫ്.സി സോക്കർ, ഫിഫ അജ്മാൻ, മാന്റസ് എഫ്.സി, അജ്മാൻ സ്ട്രൈക്കേഴ്സ് എന്നിവർ ചേർന്നു ഷാർജ സ്പോർട്സ് സിറ്റി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗിന്റെ അഞ്ചാം സീസണിൽ അൽ സബർ എഫ്.സിയെ പരാജയപ്പെടുത്തി മാസ്റ്റർ പീസ് എഫ്.സി ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി റിനാസിനെയും മികച്ച ഡിഫൻഡറായി മുഫാസിനെയും മികച്ച ഗോൾകീപറായി സഫ്വാനെയും ടോപ് സ്കോറർ ആയി ബിലാലിനെയും മികച്ച ക്യാപ്റ്റനായി ഹർഷാദിനെയും തെരഞ്ഞെടുത്തു.
പ്രീമിയർ ലീഗ് ഭാരവാഹികളായ ഷാനിദ്, മുനീർ, സാദിക്ക്, അർഷക് നിർമാൺ, ഫവാസ്, ജിഫി ഷംസ്, അനസ്, റമീസ്, ഷാഹിദ്, റഫീഖ്, ഇല്യാസ്, ഷഫീഖ്, നൗഫൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.