ദുബൈയിൽ കെ.എം.സി.സി സംഘടിപ്പിച്ച എൻ.എ. കരീം
അനുസ്മരണ സമ്മേളനത്തിൽ സി.വി.എം. വാണിമേൽ അനുസ്മരണ പ്രഭാഷണം നടത്തുന്നു
ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും ദുബൈ കെ.എം.സി.സി മുൻ ജന. സെക്രട്ടറിയുമായിരുന്ന എൻ.എ. കരീം ജനസേവനത്തിന്റെ ആൾരൂപമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം നാടിനും സമുദായത്തിന്നും തീരാനഷ്ടമാണെന്നും വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനും മാധ്യമ പ്രവർത്തകനുമായ സി.വി.എം. വാണിമേൽ അഭിപ്രായപ്പെട്ടു. ദുബൈ സംസ്ഥാന കെ.എം.സി.സിയും കണ്ണൂർ ജില്ല കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച എൻ.എ. കരീം അനുശോചന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.പി.എ സലാം അധ്യക്ഷത വഹിച്ചു. വർത്തമാന പ്രവാസി സമൂഹത്തിന് പലതു കൊണ്ടും മാതൃകയായ കരീം മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നുവെന്ന് പി.കെ. അൻവർ നഹ അനുസ്മരിച്ചു. സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ, കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ഹുസൈൻ കുട്ടി, സി.സമീർ, ഹുസ്സയിനാർ ഹാജി എടച്ചാക്കൈ, കൂടത്തിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, നാസർ മുല്ലക്കൽ, അഹമ്മദ് ബിച്ചി, പി.വി. നാസർ, റഹ്ദാദ് മുഴിക്കര, ഹനീഫ് ചെർക്കള, മജീദ് മടക്കല സംസാരിച്ചു. നൗഫൽ വാഫി പ്രാർഥനക്ക് നേതൃത്വം നൽകി. പി.വി റയീസ് സ്വാഗതവും മുഹമ്മദ് പട്ടാമ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.