അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ന​ട​ത്തി​യ യു.​എ.​ഇ ത​ല ക​ലോ​ത്സ​വ​ത്തി​ൽ വ്യ​ക്​​തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യ പാ​ർ​വ​തി ശ്രീ​ജി​ത്ത് (സൂ​പ്പ​ർ സീ​നി​യ​ർ), പ്രാ​ർ​ത്ഥ​ന വി​മ​ൽ (സീ​നി​യ​ർ), ആ​രാ​ധ്യ നാ​യ​ർ (സ​ബ് ജൂ​നി​യ​ർ), ഷാ​ൻ​വി​ശ്രീ വി​ജേ​ഷ് (ജൂ​നി​യ​ർ), ദി​ക്ഷി​ത് മാ​ധ​വ് (കി​ഡ്സ്) എ​ന്നി​വ​ർ

കെ.​എ​സ്.​സി ക​ലോ​ത്സ​വം 2026 സ​മാ​പി​ച്ചു; പാ​ർ​വ​തി, പ്രാ​ർ​ത്ഥ​ന, ആ​രാ​ധ്യ, ഷാ​ൻ​വി​ശ്രീ, ദ​ക്ഷി​ത് ചാ​മ്പ്യ​ന്മാ​ർ

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ത​ല ക​ലോ​ത്സ​വ​ത്തി​ൽ കി​ഡ്സ്, ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ദ​ക്ഷി​ത് മാ​ധ​വ്, ഷാ​ൻ​വി​ശ്രീ വി​ജേ​ഷ്, ആ​രാ​ധ്യ നാ​യ​ർ എ.​കെ, പ്രാ​ർ​ത്ഥ​ന വി​മ​ൽ നാ​യ​ർ, പാ​ർ​വ​തി ശ്രീ​ജി​ത്ത് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

നി​ള, ക​ല്ലാ​യി, പ​മ്പ, പെ​രി​യാ​ർ, ക​ബ​നി എ​ന്നീ പേ​രു​ക​ളി​ലാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വം 2026ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ ടി.​കെ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ സ​ലിം ചി​റ​ക്ക​ൽ, ശ​ക്തി തി​യ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ർ കെ.​വി, യു​വ​ക​ലാ​സാ​ഹി​തി അ​ബൂ​ദ​ബി പ്ര​സി​ഡ​ന്‍റ്​ രാ​കേ​ഷ് മൈ​ല​പ്ര​ത്ത് എ​ന്നി​വ​രെ കൂ​ടാ​തെ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​നി​ത വി​ഭാ​ഗം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. 100ൽ ​പ​രം മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ത​രം തി​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ മ​ത്സ​ര​വേ​ദി​യി​ൽ വെ​ച്ച്​ വി​ത​ര​ണം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് നാ​യ​ർ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഹാ​രി​സ് ഹു​സൈ​ൻ, അ​സി. ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി സ്മി​ത ധ​നേ​ഷ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - K.S.C. Kalotsavam 2026 concludes; Parvathy, Prathana, Aaradhya, Shanvisree, Dakshith are the champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.