തും​ബെ മെ​ഡി​സി​റ്റി ദു​ബൈ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ തും​ബെ ഗ്രൂ​പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​തും​ബെ മൊ​യ്തീ​ൻ അ​ട​ക്ക​മു​ള്ള​വ​ർ

തും​ബെ മെ​ഡി​സി​റ്റി ദു​ബൈ ഉ​ദ്ഘാ​ട​നം ചെ​യ്തു

ദു​ബൈ: തും​ബെ ഗ്രൂ​പ്പി​ന്റെ വ​ൻ അ​ക്കാ​ദ​മി​ക് ഹെ​ൽ​ത്ത്‌​കെ​യ​ർ പ​ദ്ധ​തി​യാ​യ തും​ബെ മെ​ഡി​സി​റ്റി ദു​ബൈ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സം, രോ​ഗി പ​രി​ച​ര​ണം, ഗ​വേ​ഷ​ണം, ആ​ൽ​ട്ട​ർ​നേ​റ്റി​വ് മെ​ഡി​സി​ൻ, ലാ​ബ്, ഹോം ​കെ​യ​ർ, ന​വീ​ക​ര​ണം എ​ന്നി​വ​യെ ഒ​രൊ​റ്റ ഏ​കീ​കൃ​ത മെ​ഡി​ക്ക​ൽ സി​റ്റി​യാ​യി ഒ​രു​മി​പ്പി​ക്കു​ന്ന​താ​ണ്​ സം​വി​ധാ​നം.

3000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​വും 1000 നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ദി​നം​പ്ര​തി 6000 പേ​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി ‘സി​റ്റി വി​തി​ൻ എ ​സി​റ്റി’ ആ​ശ​യ​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് മെ​ഡി​ക്ക​ൽ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ദു​ബൈ കാ​മ്പ​സ്, തും​ബെ യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ദു​ബൈ, അ​ത്യാ​ധു​നി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, സി​മു​ലേ​ഷ​ൻ ആ​ൻ​ഡ്​ സ്കി​ൽ​സ് ലാ​ബു​ക​ൾ, സ​ർ​ജി​ക്ക​ൽ ട്രെ​യി​നി​ങ്​ സെ​ന്റ​റു​ക​ൾ, ല​ബോ​റ​ട്ട​റി​ക​ൾ, ഫാ​ർ​മ​സി​ക​ൾ, വെ​ൽ​ന​സ് സം​വി​ധാ​ന​ങ്ങ​ൾ, ഹോം ​കെ​യ​ർ സേ​വ​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മെ​ഡി​സി​റ്റി​യു​ടെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

വി​ദ്യാ​ഭ്യാ​സ​വും ചി​കി​ത്സ​യും ഗ​വേ​ഷ​ണ​വും ഒ​രു​മി​ച്ച് വ​ള​രു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ ആ​രോ​ഗ്യ വ്യ​വ​സ്ഥ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച തും​ബെ ഗ്രൂ​പ് സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് ഡോ. ​തും​ബെ മൊ​യ്​​തീ​ൻ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഡ​യാ​ലി​സി​സ്, കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളോ​ടെ​യാ​ണ് തും​ബെ യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ ദു​ബൈ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് മ​ൾ​ട്ടി-​സ്പെ​ഷാ​ലി​റ്റി അ​ക്കാ​ദ​മി​ക് ആ​ശു​പ​ത്രി​യാ​യി ഇ​ത് വി​ക​സി​പ്പി​ക്കും.

ദു​ബൈ-​ഷാ​ർ​ജ അ​തി​ർ​ത്തി​യി​ലെ അ​ൽ ഖു​സൈ​സി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥാ​ന​ത്താ​ണ്​ പ​ദ്ധ​തി സ്ഥി​തി ചെ​യ്യു​ന്ന​ത്. വി​വ​ര​ങ്ങ​ൾ​ക്ക്: www.thumbaymedicity.com.

Tags:    
News Summary - Thumbay Medicity Dubai inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.