ദുബൈ: ഗസ്സയിൽ പട്ടിണി കാരണമായി മരിക്കുന്ന കുട്ടികളെയോർത്ത് സംസാരിച്ച ഡോ. എം. ലീലാവതിക്കെതിരെ സൈബർ ആക്രമണം നടത്തുന്ന സംഘ്പരിവാറിന്റെ അജണ്ടയെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്ന് മലയാള സാഹിത്യവേദി പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയാണ് ഇത്തരക്കാർ കടന്നാക്രമിക്കുന്നത്. സംഘ്പരിവാറിന്റെ ക്രൂരവും നിന്ദ്യവുമായ മുഖം വീണ്ടും വെളിപ്പെടുകയാണ്.
ടീച്ചർക്ക് മലയാള സാഹിത്യവേദിയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും സാഹിത്യവേദിക്ക് വേണ്ടി പുന്നയൂർക്കുളം സൈനുദ്ദീൻ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.