രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് അബൂദബി
കെ.എം.സി.സിയും ഇന്‍കാസ് അബൂദബിയും സംയുക്തമായി നടത്തിയ ഐക്യദാർഢ്യ സംഗമം
അബൂദബി: രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ അബൂദബി കെ.എം.സി.സിയും ഇന്‍കാസ് അബൂദബിയും സംയുക്തമായി പ്രവാസലോകത്തിന്റെ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
‘സത്യം ജയിക്കും - സ്റ്റാന്‍ഡ് വിത്ത് രാഹുല്‍ - വീ ആര് ഓള് വിത്ത് രാഹുല്‍’ എന്ന പ്രമേയത്തില്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. ഇന്‍കാസ് പ്രസിഡന്റ് യേശുശീലന്‍ അധ്യക്ഷത വഹിച്ചു. അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പി. ബാവ ഹാജി,
ടി.കെ. അബ്ദുല്‍ സലാം, സലീം ചിറക്കല്‍, വി.പി. കൃഷ്ണ കുമാര്‍, സഫറുള്ള പാലപ്പെട്ടി, യാസര്‍ പാലത്തിങ്ങല്‍, സവാദ്, അഡ്വ. ആയിഷ, റഫീഖ്, അഷറഫ് പൊന്നാനി, സി.എച്ച്. യൂസുഫ്, സി.എച്ച്. അസ്ലം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.