???????????? ??????? ??????? ??????????? ??????????? ?????? ????????? ???? ???????????? ???? ??????????? ??.??????? ?????? ????? ??????????? ????????? ??????? ??????????. ???? ??????????? ?????? ??.?.? ??????? ????? ??????, ???????? ??.?. ??????? ????????? ?????

സ്മാര്‍ട്ട് സിറ്റി: മുഖ്യമന്ത്രി ദുബൈ ഹോള്‍ഡിങ്സ് അധികൃതരുമായി ചര്‍ച്ച നടത്തി

ദുബൈ: മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ബുധനാഴ്ച ദുബൈയിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്‍  കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്സ് അധികൃതരുമായി ചര്‍ച്ച നടത്തി. എമിറേറ്റ്സ് ടവറിലെ  ആസ്ഥാനത്ത് ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അടുത്തഘട്ടം എത്രയും വേഗം പൂര്‍ത്തിയാക്കാനും സഹകരണം ശക്തിപ്പെടുത്താനും ധാരണയായതായി അറിയുന്നു. ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് മുഖ്യമന്ത്രിതന്നെ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, വ്യവസായി എം.എ. യൂസുഫലി, അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഒ.ഒ ഡോ. ബാജു ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍  സംബന്ധിച്ചു. 246 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റി  പദ്ധതിയുടെ ആദ്യഘട്ടമായ ആറര ലക്ഷം ചതുരശ്ര അടിയുള്ള എസ്.സി.കെ-01-ഐ.ടി ടവറിന്‍െറ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് നടന്നത്. ഇന്ത്യയില്‍തന്നെ ലീഡ് പ്ളാറ്റിനം റേറ്റിങ്ങുള്ള ഏറ്റവും വലിയ ഐ.ടി ടവറാണിത്.

മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു വര്‍ഷംകൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. പൂര്‍ണാര്‍ഥത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 88 ലക്ഷം ചതുരശ്ര അടിയോളമായിരിക്കും മൊത്തം വിസ്തീര്‍ണം. വ്യാഴാഴ്ച രാവിലെ ദുബൈ എമിറേറ്റ്സ് ടവറില്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നേരത്തേ രാവിലെ 7.15ന് തിരുവനന്തപുരത്തുനിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈയിലത്തെിയ മുഖ്യമന്ത്രിയെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

Tags:    
News Summary - smartcity pinarayi vijayan at dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.