മുവൈലയിൽ പ്രവർത്തനം ആരംഭിച്ച സ്മാർട്ട് ട്രാവലിന്റെ 15ാമത് ബ്രാഞ്ച് സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ് യു.പി.സിയും മകൻ ഫസാൻ അഫി അഹമ്മദും ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു
ഷാർജ: യു.എ.ഇയിലെ മുൻനിര യാത്രാ സേവന കമ്പനിയായ സ്മാർട്ട് ട്രാവലിന്റെ 15ാമത് ബ്രാഞ്ച് മുവൈലയിൽ പ്രവർത്തനമാരംഭിച്ചു. സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ചെയർമാൻ അഫി അഹമ്മദ് യു.പി.സി, മകൻ ഫസാൻ അഫി അഹമ്മദ് എന്നിവർ ചേർന്ന് ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു. സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ജനറൽ മാനേജർ സഫീർ മഹ്‌മൂദ്, ചീഫ് കൊമേഴ്ഷ്യൽ ഓഫിസർ റെജിൽ സുധാകരൻ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ഹാഷിം ജെ.ആർ, ഗ്ലോബൽ അലയൻസ് ആൻഡ് പാർട്ണർഷിപ്സ് ഡയറക്ടർ ഷിഹാബ്, ഷെഹ്‌സാദ് ഫിനാൻസ് മാനേജർ, റീട്ടെയിൽ സെയിൽസ് മാനേജർ സഫ്‌വാൻ എ.ടി, മുവൈല ബ്രാഞ്ച് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
പത്തു വർഷത്തിലേറെയായി യു.എ.ഇയിലും ഇന്ത്യയിലും സമ്പൂർണ യാത്രാസേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ ഗ്രൂപ്പിന്‍റെ രണ്ട് ബ്രാഞ്ചുകൾ കേരളത്തിൽ പഴയങ്ങാടിയിലും പടന്നയിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ആളുകളിലേക്ക് സേവനം എളുപ്പത്തിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തുടർന്നും അബൂദബി, ഖുസൈസ്, ബർദുബൈ, അജ്‌മാൻ, ഉമ്മുൽഖുവൈൻ, സൗദി എന്നിവിടങ്ങളിൽ പുതിയ ബ്രാഞ്ചുകൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ഹോളിഡേ പാക്കേജുകൾ, വിസ സേവനങ്ങൾ, ഹോട്ടൽ ബുക്കിങ്, ക്രൂയിസ്, യു.എ.ഇ സൈറ്റ് സീയിങ് ആൻഡ് ടൂർ എന്നിങ്ങനെ ഒട്ടനവധി സേവനങ്ങൾക്കൊപ്പം വാലന്റൈൻസ് ആൻഡ് ഈദ് പ്രത്യേക പാക്കേജുകളും ആകർഷകമായ ഓഫറുകളും സ്മാർട്ട് ട്രാവൽ ഗ്രൂപ്പ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +971569909807, +971506303466, +971568746118.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.