ദുബൈ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈയിൽ ഇന്ധന വിലയിൽ നേരിയ വർധന രേഖപ്പെടുത്തി. പെട്രോളിന് 12 ഫിൽസും ഡീസലിന് 18 ഫിൽസുമാണ് വർധിച്ചത്. സൂപ്പർ 98 പെട്രോളിന് 2.70 ദിർഹമാണ് ലിറ്ററിന് വില. ജൂണിൽ ഇത് 2.58 ആയിരുന്നു.
സ്പെഷൽ 95 പെട്രോളിന് ജൂണിനെ വിലയായ 2.47ൽ നിന്ന് 2.58 ആയി വർധിച്ചു. ആ പ്ലസ് 91 പെട്രോളിന് 2.39ൽനിന്ന് 2.51 ആയും കൂടി. ഡീസൽ ലിറ്ററിന് 2.62 ദിർഹമാണ്. ജൂണിൽ ഇത് 2.45 ദിർഹമായിരുന്നു. പുതുക്കിയ വില ജൂൺ 30ന് അർധരാത്രി 12ഓടെ നിലവിൽവന്നു.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വിലയിരുത്തിയാണ് രാജ്യത്തും ഇന്ധന വില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈയിലെ ഇന്ധന വിലയിൽ നേരിയ വർധനക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതേസമയം, ഒരു ഇടവേളക്കു ശേഷമാണ് രാജ്യത്ത് ഇന്ധന വിലയിൽ നേരിയ വർധന രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.