ദുബൈ: യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ആറു മരണം. എഷ്യൻ വംശജരായ ആറു പ്രവാസികളുടെ മരണം ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്.
ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്. റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിൽ പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനവും ശുചീകരണവും സജീവമായിരുന്നു. വീടുകളും മറ്റും അപകടത്തിലായ മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.