ദുബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായി ഐ.സി.എഫ്, ആർ.എസ്.സി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തോടനുബന്ധിച്ച് യു.എ.ഇയിൽ പ്രായപരിധിയില്ലാതെ എല്ലാ വിഭാഗം ഗായകർക്കുമായി ‘പ്രവാസം പാടുന്നു’ പേരിൽ എന്ന മദ്ഹ് ഗാനമത്സരം ഒരുക്കുന്നു. ആഗസ്റ്റ് 24 ഉച്ചക്ക് ഒരുമണി മുതൽ ഖിസൈസ് ഒലീവ് സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി.
മത്സരാർഥികൾ ആഗസ്റ്റ് 22നുമുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ലിങ്ക് ലഭിക്കാൻ 055 2118055, 052 4281293 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിജയികൾക്ക് ആഗസ്റ്റ് 30ന് വുഡ്ലം പാർക്ക് സ്കൂളിൽ പ്രമുഖർ സംബന്ധിക്കുന്ന മീലാദ് സമ്മേളനത്തിൽ സമ്മാനം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.