പൊന്നാനിയുടെ കഥ പറയുന്ന ‘പാനൂസ’ യു.എ.ഇയിൽ പ്രകാശനം ചെയ്​തു 

ദുബൈ: പൊന്നാനിയുടെ ഇന്ന​െലകളിലേക്കു വെളിച്ചം വീശുന്ന ‘പാനൂസ’ എന്ന പുസ്​തകത്തി​​െൻറ യു.എ.ഇയിലെ പ്രകാശനം  എഴുത്തുകാരനും റേഡിയോ അവതാരകനുമായ ഷാബു കിളിത്തട്ടിലിനു നൽകി പ്രവാസി എഴുത്തുകാരൻ ഷാജി  ഹനീഫ്   നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കെ.പി രാമനുണ്ണി ചീഫ് എഡിറ്ററായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ലിയു. എഫ്​) നാടിനു വേണ്ടി സമർപ്പിച്ച ഈ ഗ്രന്ഥത്തിൽ മലയാളത്തിലെ പ്രശസ്തരായ 42 ഓളം എഴുത്തുകാരുടെ സൃഷ്ടികളുണ്ട്​.

ഫൗണ്ടേഷൻ   പ്രസിഡൻറ്​ മുഹമ്മദ് അനീഷ്, വൈസ് പ്രസിഡൻറ്​ അലി , സെക്രട്ടറി ഷബീർ മുഹമ്മദ് , സാംസ്‌കാരിക വിഭാഗം ചെയർമാൻ സന്ദീപ് കൃഷ്ണ ,  ദുബൈ പ്രസിഡൻറ്​ ഷബീർ ഇ എം , ഷാർജ ഘടകം പ്രസിഡൻറ്​ ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.  ‘പാനൂസ’  പ്രകാശനം  ഷാബു കിളിത്തട്ടിലിനു നൽകി ഷാജി  ഹനീഫ് നിർവഹിക്ക​ുന്നു

Tags:    
News Summary - short movie released in uae -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.