ദുബൈ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു എ ഇ ചാപ്റ്ററിെൻറ പന്ത്രണ്ടാം വാർഷിക സമ്മേളനം ഷാർജയിൽ നടന്നു. ഉദ്ഘാടന സമ്മേളനത്തിനു ഡോ.കെ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന പ്രസിഡൻറുമായ പ്രഫ. ടി. പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കോർപറേറ്റുകളും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ചങ്ങാത്തം മുതലാളിത്ത ലാഭത്വരക്കും പ്രകൃതിചൂഷണത്തിനും സാധുതയേകുന്നതായി അദ്ദേഹം പറഞ്ഞു. മാനവരാശിയുടെ പുരോഗതിയുടെ അടിസ്ഥാനം ശാസ്ത്രമാണ്. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവുമായി അറിവിെൻറ സാർവത്രീകരണം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന പരിഷത്തിനെപ്പോലെയുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിച്ച് വരുകയാണെന്ന് പ്രഫ. കുഞ്ഞിക്കണ്ണൻ പറഞ്ഞു. കെ.എൽ.ഗോപി, അനിൽ അമ്പാട്ട് , അഡ്വ സന്തോഷ് എന്നിവർ സംസാരിച്ചു. ഡോ. അനുഷ സ്വാഗതവും ദേവരാജൻ നന്ദിയും രേഖപ്പെടുത്തി.
പ്രതിനിധി സമ്മേളനത്തിൽ പ്രസിഡൻറ് അഡ്വ. മാത്യൂ ആൻറണി അധ്യക്ഷനായിരുന്നു. മനോജ്കുമാർ റിപോർടും ജോസഫ് ഫിലിപ്പ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ. ശ്രീകുമാരി ആൻറണി (പ്രസിഡണ്ട്), ഈദ് കമൽ(വൈസ് പ്രസിഡണ്ട്), ഹരിദാസ് (കോർഡിനേറ്റർ), മണികണ്ഠൻ,സന്തോഷ് പെരുനാട് (ജോ. കോർഡിനേർമാർ), ജോസഫ് ഫിലിപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.