ഷാര്‍ജ: കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് 25 ലക്ഷം ദിര്ഹത്തിെൻറ പുസ്തകങ്ങള്‍ വാങ്ങാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി നിര്‍ദേശിച്ചു. 134 പ്രസാധകരാണ് 18 രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് തെരഞ്ഞടുത്ത പ്രസാധകരില്‍ നിന്നാകും പുസ്തകങ്ങള്‍ വാങ്ങുക.
കുട്ടികളിൽ പുസ്തകങ്ങളോടുള്ള സ്നേഹം വളര്‍ത്തുക, സർഗ്ഗാത്മക രംഗത്ത് അവരുടെ കഴിവുകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ശൈഖ് സുല്‍ത്താെൻറ ലക്ഷ്യമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് ആല്‍ അംറി പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ സാഹിത്യം, സയൻസ്, ടെക്നോളജി, ആർട്ട് എന്നിവയിൽ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുകയും ഇതിെൻറ ഭാഗമാണ്. പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു ലൈബ്രറികളുടേയും സ്കൂളുകളുടേയും ആവശ്യങ്ങൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. അറബ്-^ ഇസ്ലാമിക ചരിത്ര പുസ്തകങ്ങൾക്കും പരിഗണന ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.