ഖോർഫക്കാൻ ബീച്ച്
ഷാര്‍ജ: ഷാർജ നിക്ഷേപ-വികസന അതോറിറ്റിയുടെ (ഷുറൂക്ക്) കീഴിൽ പ്രവർത്തിക്കുന്ന 'ഫ്ലാഗ് ഐലൻറ്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളില്‍ റമദാനിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ലൈഫ് ഫാർമസിയുമായി സഹകരിച്ച് നടക്കുന്ന പരിപാടിയിൽ ഫിറ്റ്നസ് പ്രവർത്തനങ്ങളും ബോധവത്കരണ പ്രമോഷനുകളും ഉൾപ്പെടും. പ്രോത്സാഹനത്തിെൻറ ഭാഗമായി വൗച്ചറുകൾക്കും ആനുകൂല്യങ്ങളും നൽകും.
ജോഗിങ് ട്രാക്കുകളിലും ഗ്രേസ് ഏരിയകളിലും പ്രത്യേക ഓഫറുകൾ നൽകുന്നത് പൊതുജനങ്ങളെ കായിക പരിശീലനത്തിന് പ്രേരിപ്പിക്കും. റമദാൻ മാസത്തിൽ ഷാർജ എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന ആരോഗ്യ അവബോധ കാമ്പയിനുകളുടെ ഭാഗമായാണ് സംരംഭം.
ശനിയാഴ്ചകളിൽ ഖോർഫക്കാൻ ബീച്ചിലും തിങ്കളാഴ്ചകളിൽ ഫ്ലാഗ് ദ്വീപിലും വൈകീട്ട് അഞ്ച് മുതൽ ആറ് വരെ പരിപാടി നടക്കും. സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയായിരിക്കും പ്രവർത്തനങ്ങൾ. റമദാൻ മാസത്തിൽ ആരോഗ്യമുള്ള ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പരിപാടി. ഒപ്പം കമ്യൂണിറ്റി അംഗങ്ങൾക്കിടയിൽ ക്രിയാത്മകവും ആരോഗ്യകരവുമായ പെരുമാറ്റങ്ങൾ വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.