ഷാർജ സുൽത്താൻ ഒപ്പിട്ട കൃതിയുടെ പകർപ്പ് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി,
ഒമാൻ സുൽത്താനെ പ്രതിനിധാനംചെയ്ത ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിക്ക് കൈമാറുന്നു
ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ ചരിത്ര കൃതിയായ ‘ദി ഹിസ്റ്ററി ഓഫ് ബോ സയീദ് ഇമാംസ് ഇൻ ഒമാൻ 1749 - 1856’ എന്ന പുസ്തകം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന് സമ്മാനിച്ചു.
ഷാർജ സുൽത്താൻ ഒപ്പിട്ട കൃതിയുടെ പകർപ്പ് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി, ഒമാൻ സുൽത്താനെ പ്രതിനിധാനംചെയ്ത ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിക്ക് നൽകി.
അൽ അമീരി ഒപ്പിട്ട പകർപ്പ് ഒമാൻ സാംസ്കാരിക, കായിക, യുവജന മന്ത്രിയായ സയ്യിദ് ദി യാസാൻ ഹൈതം അൽ സെയ്ദിന് സമ്മാനിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്യിദ് സെയ്ദ് ബിൻ സുൽത്താൻ അൽ ബുസൈദി ഏറ്റുവാങ്ങി. മാർച്ച് നാല് വരെ നടക്കുന്ന 27ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് ശൈഖ് സുൽത്താന്റെ കൃതി ഒമാൻ സുൽത്താൻ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.