ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരക്കുന്നിനപ്പുറത്ത്’ പുസ്തക
പ്രകാശനം സാഹിത്യകാരൻ പി.കെ. പോക്കർ നിർവഹിക്കുന്നു
ഷാർജ: പ്രവാസിയും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ ‘തട്ടാരക്കുന്നിനപ്പുറത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ പി.കെ. പോക്കർ നിർവഹിച്ചു. എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജ ബുക്ക് ഫെയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളി മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ മുഖ്യാതിഥിയായി.
കെ.എം.സി.സി സീനിയർ നേതാവ് ടി.പി. അബ്ബാസ് ഹാജി, ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർ.വി.എം. മുസ്തഫ, അഷ്റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം, മുഹമ്മദ് വെട്ടുകാട്, തൃശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള, അക്ബർ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഷാർജ: അസ്ഗറലി ആലൂലിന്റെ ആദ്യ കൃതിയായ ‘ഗുൽറോസ്’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ കെ.എം. അബ്ബാസിൽ നിന്ന് രചയിതാവിന്റെ മകൻ ഷാജാസ് പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട് പുസ്തകം പരിചയപ്പെടുത്തി.
അസ്ഗറലി ആലൂലിന്റെ ആദ്യ കൃതി ‘ഗുൽറോസ്’ മാധ്യമ പ്രവർത്തകൻ കെ.എം. അബ്ബാസ് പ്രകാശനം ചെയ്യുന്നു
എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി എഴുത്തുകാരി ജാസ്മിൻ അമ്പലത്തിലകത്ത്, കെ.എൽ.പി. ഹാരിസ് അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. നവാഗത എഴുത്തുകാരികളായ ശബീന നജീബ്, ഫൗസിയ മമ്മു തുടങ്ങിയവർ പങ്കെടുത്തു.
ഷാർജ: മനോജ് കോടിയത്തിന്റെ രണ്ടാമത് കഥാസമാഹാരമായ സ്യൂഡോസൈസിസിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. മാധ്യമപ്രവർത്തകൻ ഷാബു കിളിത്തട്ടിലിൽനിന്ന് പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. ജിൽന ജന്നത്ത് പുസ്തകം പരിചയപ്പെടുത്തി. പ്രവീൺ പാലക്കീൽ, കെ. ഗോപിനാഥ് എന്നിവർ ആശംസകളർപ്പിച്ചു. വെള്ളിയോടൻ മോഡറേറ്ററായിരുന്നു.
മനോജ് കോടിയത്തിന്റെ രണ്ടാമത് കഥ സമാഹാരമായ സ്യൂഡോസൈസിസിന്റെ പ്രകാശനം മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ നിർവഹിക്കുന്നു
തീക്കടിഞ്ഞാൺ
ഷാർജ: കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. ഇ.പി ഹംസക്കുട്ടിയുടെ ഏഴാമത് നോവൽ ‘തീക്കടിഞ്ഞാൺ’ യു.എ.ഇ അഭിഭാഷകൻ അബ്ദുൽ കരീം ബിൻ ഈദ് അഡ്വ. ബക്കർ അലിക്ക് നൽകി പ്രകാശനം ചെയ്തു. അഡ്വ. ഹാഷിക്ക് തൈക്കണ്ടി നോവൽ പരിചയപ്പെടുത്തി.
അഡ്വ. ഇ.പി. ഹംസക്കുട്ടിയുടെ ഏഴാമത് നോവൽ ‘തീക്കടിഞ്ഞാൺ’ അഭിഭാഷകൻ അബ്ദുൽ കരീം ബിൻ ഈദ് പ്രകാശനം ചെയ്യുന്നു
പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസ്, ഓൾ കേരള കോളജ് അലുമ്നി ഫോറം ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മയായ വൈക്കിന്റെ പ്രസിഡന്റ് എം.പി. മുരളി, ഇൻകാസ് ദുബൈ പ്രസിഡന്റ് റഫീഖ് മട്ടന്നൂർ, മുൻ കണ്ണൂർ എസ്.പി സദാനന്ദൻ, മുൻ വൈക് ജനറൽ സെക്രട്ടറിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഓവർസീസ് വിങ് കൺവീനറുമായ ടി.പി. സുധീഷ്, അഡ്വ. സന്തോഷ്, അഡ്വ. അഷ്റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഷാർജ: സർ സയ്യദ് കോളജ് തളിപ്പറമ്പ പൂർവവിദ്യാർഥികളുടെ അനുഭവക്കുറിപ്പുകൾ ‘കാമ്പസ് കിസ്സ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
സർ സയ്യദ് കോളജ് തളിപ്പറമ്പ പൂർവവിദ്യാർഥികളുടെ അനുഭവക്കുറിപ്പുകൾ ‘കാമ്പസ് കിസ്സ’ എ.ബി.സി ഗ്രൂപ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി പ്രകാശനം ചെയ്യുന്നു
എ.ബി.സി ഗ്രൂപ് സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മദനി എഡിറ്റർമാരായ ഷംഷീർ പറമ്പത്തുകണ്ടി, സാലി അച്ചീരകത് എന്നിവർക്ക് ആദ്യ പ്രതി നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. മൻസൂർ, ട്രഷറർ ഷറഫുദ്ദീൻ, ഹരിതം ബുക്ക് എഡിറ്റർ പ്രതാപൻ തായാട്ട്, സ്കോട്ട സ്ഥാപക പ്രസിഡന്റ് കെ.എം. അബ്ബാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.