ഷാർജ: ലോകമെമ്പാടും ജലക്ഷാമം നേരിടുന്ന ജന സമൂഹങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാനായി 2025ൽ ആരംഭിച്ച നിരവധി ജലവിതരണ പദ്ധതികൾ പൂർത്തിയായതായി ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്.സി.ഐ) വ്യക്തമാക്കി. ലോക ജലദിനത്തിലാണ് പൂർത്തിയായ ജലവിതരണ പദ്ധതികളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടത്. വരൾച്ച ബാധിച്ച നിരവധി രാജ്യങ്ങളിലുടനീളം വിത്യസ്ത രീതിയിലുള്ള 11,866 കിണറുകളാണ് പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്. മൊത്തം 43.1 ദശലക്ഷം ദിർഹം ചെലവിട്ട് 32 കടൽജല ശുദ്ധീകരണ പ്ലാന്‍റുകളുടെ നിർമാണവും പൂർത്തിയായി. ഏതാണ്ട് 10 ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും.
ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിനായുള്ള എസ്.സി.ഐയുടെ മാനുഷിക ദൗത്യത്തിന്‍റെ ഭാഗമായുള്ളതാണ് ജല വിതരണ പദ്ധതികൾ എന്ന് ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ ബോർഡ് വൈസ് ചെയർമാൻ മുഹമ്മദ് റാശിദ് ബിൻ ബയാത്ത് പറഞ്ഞു. ജീവിത നിലവാരം ഉയർത്തുക, രോഗങ്ങൾ കുറക്കുക തുടങ്ങിയവയിൽ ഷാർജ ചാരിറ്റി ഇന്‍റർനാഷനലിന് നിർണായകമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.