അൽ ഫലാഹ് പ്രീമിയർ ലീഗ് നാലാം സീസണിൽ ജേതാക്കളായ റെഡ് റോയൽസ്
അബൂദബി: വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ അൽ ഫലാഹ് പ്രീമിയർ ലീഗ് (എ.പി.എൽ) നാലാം സീസണിൽ റെഡ് റോയൽസ് ജേതാക്കളായി. ഫൈനലിൽ യെല്ലോ സ്ട്രൈക്കേഴ്സിനെ ആറ് വിക്കറ്റിന് തകർത്താണ് റെഡ് റോയൽസ് കിരീടം ചൂടിയത്. ഒരു മാസക്കാലം നീണ്ടുനിന്ന ടൂർണമെന്‍റിൽ യു.എ.ഇയിലെ പ്രമുഖ ടീമുകളാണ് പങ്കെടുത്തത്.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യെല്ലോ സ്ട്രൈക്കേഴ്സ് നിശ്ചിത 22 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ തകർപ്പൻ പ്രകടനമാണ് റെഡ് റോയൽസ് കാഴ്ചവെച്ചത്. 20.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ വിജയലക്ഷ്യം മറികടന്നു.
പത്ത് പന്തുകൾ ബാക്കി നിൽക്കെയായിരുന്നു റെഡ് റോയൽസിന്‍റെ ഉജ്വല വിജയം. 39 പന്തിൽ നിന്ന് 94 റൺസുമായി പുറത്താകാതെ നിന്ന ഷിനാസ് മജീദാണ് ഫൈനലിലെ താരം (മാൻ ഓഫ് ദി മാച്ച്). സമാപന ചടങ്ങിൽ മികച്ച പ്രകടനം നടത്തിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ടൂർണമെന്‍റിലുടനീളം 191 റൺസ് അടിച്ചുകൂട്ടിയ ഷാ ബക്കർ ‘ഓറഞ്ച് ക്യാപ്പും’ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ജംഷീർ ‘പർപ്പിൾ ക്യാപ്പും’ കരസ്ഥമാക്കി. പത്ത് ഡിസ്മിസലുകൾ നടത്തിയ ഷിനാസ് മജീദ് മികച്ച ഡിസ്മിസലിനുള്ള അവാർഡിന് അർഹനായി. വിജയികൾക്കുള്ള ട്രോഫി റെഡ് റോയൽസ് ക്യാപ്റ്റൻ ഷബീർ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.