സീബ്ര ലൈനിൽ അമിത വേഗത്തിൽ ചുവന്ന ലൈറ്റ്​ മറികടന്ന്​ പോകുന്ന കാർ

ചുവപ്പ്​ സിഗ്​നൽ മറികടന്ന്​ കാർ; കുഞ്ഞ്​ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

ദുബൈ: റെഡ്​ സിഗ്​നൽ മറികടന്ന്​ സീബ്ര ലൈനിലൂടെ അമിത വേഗതയിൽ പാഞ്ഞ കാറിടിക്കാതെ പിഞ്ചു കുഞ്ഞ്​ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​. സീബ്ര ലൈനിലൂടെ സ്​ട്രോളറുമായി റോഡ്​ മുറിച്ച്​ കടക്കുകയായിരുന്നു യുവതി. മറ്റൊരു കുട്ടിയും ഇ- സ്കൂട്ടറിൽ ഇവരുടെ തൊട്ടുപിറകിലായി ഉണ്ടായിരുന്നു.

ഈ സമയം ചുവന്ന ലൈറ്റ്​ കത്തിയിരുന്നെങ്കിലും കാർ അമിത വേഗതയിൽ കുഞ്ഞിന്‍റെ തൊട്ടരികിലൂടെ കടന്നുപോകുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്​ അപകടം ഒഴിവായത്​.

ദുബൈ പൊലീസ്​ എക്സിൽ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെ അല്ലാതെ കണാനാവില്ല. വീഡിയോ നിമിഷ നേരം കൊണ്ട്​ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. റെഡ്​ സിഗ്​നൽ മറികടന്നത്​ കൂടാതെ സീബ്ര ലൈനിൽ കാൽനട യാത്രക്കാർക്ക്​ മുൻഗണന നൽകണമെന്ന നിയമവും ഡ്രൈവർ പാലിച്ചിരുന്നില്ലെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. ദുബൈയിൽ റെഡ്​ സിഗ്​നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ബ്ലാക്ക്​ പോയിന്‍റുമാണ്​ ശിക്ഷ. കൂടാതെ വാഹനം ഒരു മാസത്തേക്ക്​ പിടിച്ചെടുക്കുകയും ചെയ്യും. സീബ്ര ലൈനിൽ കാൽനടക്കാർക്ക്​ മുൻഗണന നൽകിയില്ലെങ്കിൽ 500 ദിർഹം പിഴയും ആറ്​ ബ്ലാക്ക്​ പോയിന്‍റുമാണ്​ ശിക്ഷയെന്നും ദുബൈ പൊലീസ്​ ഓർമിപ്പിച്ചു.

Tags:    
News Summary - Car runs red light; baby barely survives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.