ദുബൈ: വ്യാജ രേഖ ചമക്കൽ, സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളിൽ പൊലീസ് തിരയുന്ന പ്രതിയെ യു.എ.ഇയുടെ സഹായത്തോടെ അറസ്റ്റു ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിൽ ഏഴു വർഷം തടവ് തടവു ശിക്ഷ വിധിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു.
യു.എ.ഇ അതോറിറ്റിയുടെ സഹായത്തോടെ കുവൈത്ത് ഇന്‍റർപോളാണ് പ്രതിയെ യു.എ.ഇയി വെച്ച് പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കുവൈത്തിലേക്ക് നാടുകടത്താനാണ് തീരുമാനം. 2012നും 2018നും ഇടയിലാണ് കുവൈത്ത് കോ ഓപ്പറേറ്റീവ് സൊസൈറ്റിലെ നിയമ ഉപദേഷ്ടാവ്, പൊതു പ്രതിനിധി എന്നീ പദവികൾ ദുരുപയോഗം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ഇയാൾ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കുവൈത്ത് മുനിസിപ്പാലിറ്റി പരസ്യ പെർമിറ്റുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന തുക ഇലക്ട്രോണിക് ആയി അടച്ച ശേഷം അതിൽ കൃത്രിമം നടത്തി തൊഴിലുടമക്ക് സമർപ്പിക്കുകയും വൻ തുക കൈക്കലാക്കുകയുമായിരുന്നു.
യു.എ.ഇയുടെ രാജ്യാന്തര സുരക്ഷ സഹകരണത്തിലെ വളർച്ചയാണ് അറസ്റ്റ് പ്രതിയുടെ സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.എഫ്.ബി.ഐ, ചൈനീസ് അതോറിറ്റി എന്നിവരുമായി സഹകരിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ 29ന് രാജ്യാന്തര തട്ടിപ്പ് ശൃംഖലയെ ദുബൈ പൊലീസ് തകർത്തിരുന്നു. ട്രൈ ഫോഴ്സ് സെന്‍റിനൽ എന്ന പേരിൽ നടത്തിയ നീക്കത്തിലൂടെ 276 രാജ്യാന്തര കുറ്റവാളികളാണ് പിടിയിലായത്. ഒമ്പത് തട്ടിപ്പ് കേന്ദ്രങ്ങൾ പൊലീസ് അടച്ചുപൂട്ടുകയും നിരവധി ക്രിപ്റ്റോ കറൻസികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.