ദുബൈ നഗരത്തിൽ പുതിയ പാലം തുറന്നു; അൽ ബദായിൽനിന്ന്​ ശൈഖ്​ റാശിദ്​ റോഡിലേക്കും അൽ മുസ്തക്​ബൽ സ്​ട്രീറ്റുകളിലേക്കുമുള്ള യാത്ര സമയം കുറയും

ദുബൈ: നഗരത്തിൽ ഗതാഗതം കൂടുതൽ സുഗകരമാക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച പുതിയ മേൽപ്പാലം തുറന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). വേൾഡ്​ ട്രേഡ്​ സെന്‍റർ റൗണ്ട്​ എബൗട്ട്​ വികസന പദ്ധതിക്ക്​ കീഴിൽ നിർമിച്ച പാലത്തിന്​ 500 മീറ്ററാണ്​ നീളം​. അൽ ബദായിൽ നിന്ന്​ സെക്കൻഡ്​ ഡിസംബർ സ്​ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ്​ പുതിയ പാലം നിർമിച്ചിരിക്കുന്നത്. ശൈഖ്​ റാശിദ്​ റോഡിലേക്കും അൽ മുസ്തക്​ബൽ സ്​ട്രീറ്റിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനവും ഇതുവഴി എളുപ്പമാകും. മേഖലയിൽ ഉയരുന്ന ഗതാഗത തിരക്കിനെ ഉൾകൊള്ളാൻ പുതിയ വികസന പദ്ധതികൾ പിന്തുണയേകും.

എമിറേറ്റിലെ ജനസംഖ്യ വർധനവിനും നഗര വികസനത്തിനും അനുസരിച്ചുള്ള ആവശ്യകത നിറവേറ്റുന്നതിനായി ദുബൈയിലെ റോഡ്​ ശൃഖലകളുടെ കാര്യക്ഷമത വർധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി ആർ.ടി.എ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്​ പുതിയ വികസന പദ്ധതി. ദുബൈയിലെ പ്രധാന ട്രാഫിക്​ ഇടനാഴികളി​ൽ ഒന്നായ ശൈഖ്​ സായിദ്​ റോഡിന്​ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖലക്ക്​ അതീവ പ്രാധാന്യമുണ്ട്​. വികസന പദ്ധതി മേഖലയിലെ പ്രധാന ഇടറൂട്ടുകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. കൂടാതെ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുകയും പരിസര സ്ഥലങ്ങളിലെ ഗതാഗതകുരുക്ക്​ കുറക്കുകയും ചെയ്യും.

ഒറ്റ വരിയുള്ള പാലത്തിന്​ മണിക്കൂറിൽ 1200 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷിയുണ്ട്​. ഇത്​ യാത്ര സമയം എട്ട്​ മിനിറ്റിൽ നിന്ന്​ രണ്ട്​ മിനിറ്റായി കുറക്കും. പാലം നിർമാണത്തോടൊപ്പം സെക്കൻഡ്​ ഡിസംബർ സ്​ട്രീറ്റിലെ ജങ്​ഷൻ ട്രാഫിക്​ സിഗ്​നലും സ്ഥാപിച്ച്​ നവീകരിച്ചിട്ടുണ്ട്​. വേൾഡ്​ ട്രേഡ്​ റൗണ്ട്​ എബൗട്ട്​ വികസന പദ്ധതി കീഴിൽ ഇതിനകം മൂന്ന്​ പാലങ്ങൾ തുറന്നുകഴിഞ്ഞു. പുതിയ പാലം കൂടി വരുന്നതോടെ പദ്ധതിക്ക്​ കീഴിൽ നിർമാണം പൂർത്തിയാകുന്ന പാലങ്ങളുടെ എണ്ണം നാലായി. ആറ്​ പാലങ്ങളാണ്​ പദ്ധതിയിലൂടെ നിർമിക്കുന്നത്​. 2025ൽ രണ്ട്​ പാലങ്ങളും 2026 തുടക്കത്തിൽ ഒരു പാലവും ആർ.ടി.എ നിർമാണം പൂർത്തീകരിച്ചിരുന്നു. ആറ്​ പാലങ്ങളുടെ ആകെ നീളം 5,000 മീറ്ററാണ്​.

Tags:    
News Summary - New bridge opens in Dubai; travel time from Al Badaa to Sheikh Rashid Road and Al Mustaqbal Streets will be reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.