ഫോണിലൂടെ ശല്യം; നഷ്​ടപരിഹാരം വിധിച്ച്​ കോടതി

അബൂദബി: നിരന്തരം ഫോണില്‍ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചയാള്‍ക്കെതിരേ ശിക്ഷാനടപടിയുമായി കോടതി. പരാതിക്കാരന് അറുപതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവിട്ടു.

പരാതിയില്‍ നേരത്തേ ക്രിമിനല്‍ കോടതിയും പ്രതി കുറ്റക്കാരനെന്നു കണ്ടെത്തുകയും 51,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

കേസ് സിവില്‍ കോടതിയിലെത്തിയതോടെ കോടതി അധികമായി 9000 ദിര്‍ഹം കൂടി പരാതിക്കാരന് നല്‍കാനാണ് ഉത്തരവിട്ടത്. പ്രതി പരാതിക്കാരന് നിരന്തരം ഫോണ്‍ വിളിച്ചതിലൂടെ അദ്ദേഹത്തിന് ശല്യവും മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുകയും ചെയ്തുവെന്ന് കോടതിക്കു ബോധ്യപ്പെട്ടു. അതേസമയം ക്രിമിനല്‍ കോടതി ഇതിനകം തന്നെ ശിക്ഷിച്ചതിനാല്‍ കേസ് തള്ളണമെന്നായിരുന്നു പ്രതി സിവില്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍, ഈ വാദം കോടതി തള്ളി. പ്രതി മനപ്പൂര്‍വമാണ് പരാതിക്കാരനെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയതെന്നും കോടതി നിരീക്ഷിച്ചു.

തുടര്‍ന്നാണ് ക്രിമിനല്‍ കോടതി ഉത്തരവിട്ട 51000 ദിര്‍ഹത്തിനൊപ്പം 9000 ദിര്‍ഹം കൂടി നല്‍കാന്‍ പ്രതിക്കു നിര്‍ദേശം നല്‍കിയത്. ഇതിനു പുറമേ പരാതിക്കാരന്‍റെ കോടതിച്ചെലവുകളും പ്രതി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Tags:    
News Summary - Harassment over phone; Court awards compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.