ഉർദുഖാനുമായി ഫോണിൽ സംസാരിച്ച്​ യു.എ.ഇ പ്രസിഡന്‍റ്​; നിരവധി വിഷയങ്ങൾ ചർച്ചയായി

അബൂദബി: പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് യു.എ.ഇ -തുർക്കി പ്രസിഡന്‍റുമാർ. തുർക്കി പ്രസിഡന്‍റ്​ റജബ് തയ്യിബ് ഉർദുഗാനുമായി യു.എ.ഇ പ്രസിഡന്‍റ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ഫോൺ വഴിയാണ് ചർച്ച നടത്തിയത്.

പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള കാര്യങ്ങളും ഇരുവരും അവലോകനം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ചയായി. ഇസ്താംബൂളിൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ, ബഹിരാകാശ​ എക്​സിബിഷനായ ‘ഷാ എക്സ്​പോ 2026’ൽ യു.എ.ഇയുടെ പങ്കാളിത്തം, അന്താരാഷ്ട്ര സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രദർശനത്തിന്‍റെ പങ്ക്​ എന്നിവയും സംഭാഷണത്തിൽ ഇരുവരും പരാമർശിച്ചതായി ദേശീയ വാർത്ത ഏജൻസിയായ വാം റിപോർട്ട്​ ചെയ്തു.

പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളും പ്രാദേശിക, അന്താരാഷ്ട്ര സുരക്ഷക്കും സ്ഥിരതക്കും അവ ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.

Tags:    
News Summary - UAE President speaks to Erdogan over phone; many issues discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.