മാർക്ക് ആൻഡ്​ സേവ് സീനിയർ വൈസ് പ്രസിഡന്‍റ്​ ദേബാംഗ്ഷു അധികാരി, ഹെഡ് ഓഫ് ഓപറേഷൻസ് മുഹമ്മദ് ഫാസിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ

മാർക്ക് ആൻഡ്​ സേവ് ദുബൈ ​സ്​റ്റോർ​ ഉദ്​ഘാടനം നാളെ

അജ്​മാൻ: ജി.സി.സിയിൽ അതിവേഗം വളരുന്ന വാല്യൂ ഹൈപ്പർസ്റ്റോർ ശൃംഖലകളിലൊന്നായ മാർക്ക് ആൻഡ്​ സേവ് ദുബൈ മുഹൈസിനയിൽ പുതിയ ഹൈപ്പസ്​റ്റോർ തുറക്കുന്നു. മേയ്​ 11ന് തിങ്കളാഴ്ചയാണ്​ സ്​റ്റോറിന്‍റെ​ ഉദ്​ഘാടനം.​ ജി.സി.സിയിലെ 23ാമത്തെയും യു.എ.ഇയിലെ 10ാമത്തെയും ഹൈപ്പർസ്റ്റോർ ആണിത്​.

അടുത്ത ആറുമാസത്തിനുള്ളിൽ ജി.സി.സി രാജ്യങ്ങളിലാകെ ആറു പുതിയ ഹൈപ്പർസ്റ്റോറുകൾ കൂടി തുറക്കാനാണ് പദ്ധതിയെന്ന്​ മാനേജ്​മെന്‍റ്​ ​പ്രതിനിധികൾ വർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒന്നര ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള മൾട്ടി ലെവൽ ഹൈപ്പർസ്റ്റോർ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വിപുലവുമായ ഷോപ്പിങ്​ അനുഭവം നൽകും. സമീപ പ്രദേശങ്ങളിലെ വളരുന്ന ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴം, പച്ചക്കറികൾ, മത്സ്യം, മാംസം, കോഴി, എഫ്​.എം.സി.ജി ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബേക്കറി, ഹോട്ട് ഫുഡ്, ഫാഷൻ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകും.

100,000ത്തിലധികം എസ്​.​കെ.യുകൾ ഉൾപ്പെടുന്ന ഹൈപ്പർസ്റ്റോർ വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 400ത്തിലധികം ജീവനക്കാരേയും നിയമിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക തൊഴിൽ മേഖലക്കും റീട്ടെയിൽ മേഖലയ്ക്കും കൂടുതൽ പിന്തുണ നൽകുന്നുവെന്നും മാർക്ക് ആൻഡ്​ സേവ് സീനിയർ വൈസ് പ്രസിഡന്‍റ്​ ദേബാംഗ്ഷു അധികാരി പറഞ്ഞു.

മുഹൈസിന സ്റ്റോർ മാർക്ക് ആൻഡ്​ സേവിന്‍റെ വളർച്ചാ പടവുകളിൽ മറ്റൊരു പ്രധാന നേട്ടമാണെന്ന്​ മാർക്ക് ആൻഡ്​ സേവ് ഹെഡ് ഓഫ് ഓപ്പറേഷൻസ് മുഹമ്മദ് ഫാസിൽ പറഞ്ഞു. ഉദ്​ഘാടത്തോടനുബന്ധിച്ച് ഫാഷനിൽ ഹാഫ്​ പേ ബാക്​ ഓഫറുകൾ, വിവിധ വിഭാഗങ്ങളിലെ പ്രത്യേക ഡിസ്കൗണ്ടുകൾ, ഫ്രെഷ് ഫുഡ് ആൻഡ്​ ഗ്രോസറി ഉൽപ്പന്നങ്ങളിൽ പ്രത്യേക ഓഫറുകൾ എന്നിവ ഉൾപ്പെടെ നിരവധി ആകർഷക പ്രമോഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2030ഓടെ 100 സ്റ്റോറുകൾ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Tags:    
News Summary - Mark and Save Dubai store opening tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.