ഷാർജ: മറക്കാൻ കഴിയാത്ത ഗാനങ്ങൾ സമ്മാനിച്ച മലയാളത്തിെൻറ പ്രിയപ്പെട്ട എം.എസ്. ബാബുരാജിന് അർഹിക്കുന്ന സ്മരണാഞ്ജലി ഒരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റി. നാൽപതാം വിയോഗ വാർഷികത്തിെൻറ ഭാഗമായാണ് അനുസ്മരണവും മെഹ്ഫിലും ഒരുക്കിയത്.
മാമലകൾപ്പുറത്ത് മരതകപ്പട്ടുടുത്ത് എന്ന വരികൾ ആലപിച്ച് പ്രസിഡൻറ് ഇ.പി. ജോൺസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി,ട്രഷറർകെ.ബാലകൃഷ്ണൻ,കോഡിനേറ്റർ ജാഫർ കണ്ണാട്ട്,കൺവീനർ മനോജ് വർഗീസ് എന്നിവർ സംസാരിച്ചു.
മുസ്തഫ,അനിൽ കുമാർ,ഹർഷ ചന്ദ്രൻ,സാനി പ്രദീപ്,കല്യാണി വിനോദ്,സുബഹു,യൂസഫ് സഗീർ എന്നിവർ ബാബുക്കയുടെ ഗാനങ്ങളവതരിപ്പിച്ചു. യാസിർ അവതാരകനായി. ഹാളിനു പുറത്ത് പഴയകാല സിനിമാ പോസ്റ്ററുകൾ പതിച്ച് കടലയും, മോരും
വെള്ളവും വിതരണം ചെയ്ത ഉന്തു വണ്ടി ഒരുക്കിയതും പഴയകാല ഒാർമകൾ മനസിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.