????? ???????? ????????????? , ????????? ?????????????????

ഷാനിമ വരക്കുന്നു, ജീവ​െൻറ തുടിപ്പുള്ള ചിത്രങ്ങൾ

അജ്മാന്‍: ഒന്നും ചെയ്യാനില്ല, കാലം ഇങ്ങനെ കഴിഞ്ഞുപോകുന്നു എന്ന്​ പഴിക്കുന്നവർ ഇൗ ചിത്രങ്ങളി​ലേക്ക്​ നോക്ക ുക. കണ്ണൂര്‍ അഞ്ചരക്കണ്ടി നാലകത്ത് നസീര്‍-ശാഹിദ ദമ്പതികളുടെ മകള്‍ ഷാനിമ സമയം വിനിയോഗിക്കുന്നത്​ കാണുക.​ അതിമ നോഹരമായ ഡിജിറ്റൽ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്​ ഷാനിമയയിപ്പോൾ​​.

മുതിർന്നവർ പോലും ഫ ോണിലും ​െഎപാഡിലും സമയം പാഴാക്കു​േമ്പാൾ സമയവും സാ​േങ്കതിക ഉപകരണങ്ങളും കലാപരവും ക്രിയാത്​മകവുമായി ഉപയോഗിക് കുകയാണ്​ ഷാനിമ. ഐ പാഡില്‍ ഡിജിറ്റല്‍ പെന്നും ​െബ്രഷും ഉപയോഗിച്ച് ചായം ചാർത്തി ഇതിനകം ഇവർ വരച്ചത്​ നൂറുകണക്കിന്​ ​ചിത്രങ്ങളാണ്​. താന്‍ വരച്ച ചിത്രങ്ങള്‍ പല പ്രഗല്​ഭരും സമൂഹമാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്യുന്നത് ഏറെ ആനന്ദം നല്‍കുന്നതായി ഈ ചിത്രകാരി വിവരിക്കുന്നു. വെർച്വൽ ഇംപ്രഷന്‍ എന്ന ഇൻസ്​റ്റഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ഡിജിറ്റല്‍ പെയിൻറിങ്ങുകൾക്ക്​ ആയിരക്കണക്കിന്​ ആസ്വാദകരുണ്ട്​. വിവിധയിടങ്ങളിൽനിന്ന്​ ഡിജിറ്റല്‍ പെയിൻറിങ്ങുകൾക്ക്​ ആവശ്യക്കാരുമെത്താറുണ്ട്.

ദുബൈയിലെ ഓറഞ്ച് റൂം എന്ന കമ്പനിയിൽ ക്രിയേറ്റിവ് എക്സിക്യൂട്ടീവാണിപ്പോൾ. ചിത്രങ്ങളുടെ മികവുകൂട്ടാൻ സോഫ്​റ്റ്​വെയറുകളുടെ പിന്തുണ തേടാറുണ്ട്​. എന്നാൽ, ഭര്‍ത്താവ് അബ്​ദുല്ലയുടെ പിന്തുണയും പ്രോത്സാ​ഹനവുമാണ്​ ഇൗ ചിത്രങ്ങളുടെ ഏറ്റവും മനോഹരമായ ചായക്കൂ​െട്ടന്ന്​ ഷാനിമ പറയുന്നു.
ചെറുപ്പത്തിൽ ചിത്രരചനയിലും കലാപ്രവർത്തനങ്ങളിലും ​ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഒരുപാടുപേർ ഇപ്പോൾ അവയെല്ലാം കൈവെടിഞ്ഞ്​ കുടുംബവും കുട്ടികളും എന്ന ഒറ്റ ചിന്തയിൽ ജീവിക്കുന്നുണ്ട്​. അവർക്ക്​ കൂടി പ്രചോദനമാണ്​ ഷാനിമയുടെ വിജയം.

Tags:    
News Summary - shanima-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.