ദുബൈ: നിങ്ങളും സ്വപ്നങ്ങളെ പിന്തുടരുക, അവയെ യാഥാർഥ്യമാക്കാനുള്ള ക്ഷമയും വാശിയും പ്രകടിപ്പിക്കുക, നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതു വരെ പിന്തിരിയാതിരിക്കുക. പറയുന്നത് ശൈഖ മൊസാ ആൽ മക്തൂം^ എമിറേറ്റ്സ് ബോയിങ് 777 വിമാനത്തിലെ ഫസ്റ്റ് ഒാഫീസർ.യു.എ.ഇ സിവിൽ ഏവിയേഷൻ ദിനത്തോടനുബന്ധിച്ച് എമിറേറ്റ്സ് പുറത്തുവിട്ടതാണ് രാജകുടുംബാംഗമായ മൊസായുടെ ദൃഢനിശ്ചയത്തിെൻറ വിജയ കഥ.
ചെറുപ്പത്തിലെ സഞ്ചാരവും സാഹസികതയും ഇഷ്ടപ്പെട്ടിരുന്ന തെൻറ ഏറ്റവും വലിയ സ്വപ്നമായിരുന്നു പൈലറ്റ് ആവുക എന്നത്. 2015ലാണ് കേഡറ്റ് പൈലറ്റായി എമിറേറ്റ്സിൽ ചേർന്നത്. യുവജനങ്ങൾക്കുവേണ്ടി അവസരങ്ങൾ ഒരുക്കി നൽകുന്ന യു.എ.ഇ നായകർക്ക് നന്ദി പറഞ്ഞ മൊസാ താൻ ജോലി എത്രമാത്രം ആസ്വദിക്കുന്നുവെന്നും വീഡിയോയിൽ വിശദമാക്കുന്നു. ലോകം മുഴുവൻ പറന്നു നടന്ന് ഒടുവിൽ ദുബൈയിൽ തിരിച്ചു വന്ന് ലാൻറ് ചെയ്യുന്നതും ആകാശത്തിലിരുന്ന് രാജ്യം കാണുന്നതും ഏറെ ഹൃദ്യമാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.