ദുബൈ: ലോകത്തെ ഏറ്റവും വലിയ പ്രഫഷനൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഫോളോവേഴ്സ് 20 ലക്ഷത്തിലെത്തി. ലോകത്ത് ഏറ്റവും കൂടുതൽ ലിങ്ക്ഡ്ഇൻ ഫോളോവർമാരുള്ള 30 പേരിൽ ഒരാളായ ശൈഖ് മുഹമ്മദ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവർമാരുള്ള രണ്ടാമെത്ത വ്യക്തിയാണ്. മിന മേഖലയിൽ ഏറ്റവും കൂടുതൽ ഫോളോവർമാരും ദുബൈ ഭരണാധികാരിക്കാണ്. യു.എ.ഇ, ഇന്ത്യ, ഇൗജിപ്ത്, യു.എസ്, സൗദി അറേബ്യ രാജ്യങ്ങളിലെ ലിങ്ക്ഡ്ഇൻ ഉപഭോക്താക്കൾ വലിയ തോതിലാണ് ശൈഖ് മുഹമ്മദിെൻറ പോസ്റ്റുകൾ ശ്രദ്ധിക്കുന്നത്. നയതന്ത്ര പുരോഗതികൾ, ഉന്നത തല യോഗങ്ങൾ, പ്രമുഖ വ്യക്തികളുെട സന്ദർശനം, പ്രധാന പ്രഖ്യാപനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പതിവായി അദ്ദേഹം വിവരങ്ങൾ നൽകുന്നതായി ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു. സ്ത്രീശാക്തീകരണം, സഹിഷ്ണുതാ പ്രേത്സാഹനം, നവീന ആശയങ്ങളുടെ പോഷണം, നേതൃപാഠങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ശൈഖ് മുഹമ്മദിെൻറ ജനകീയത വർധിപ്പിക്കുന്നുവെന്നും പ്രഫഷനൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോം വ്യക്തമാക്കുന്നു. 200ലധികം രാജ്യങ്ങളിൽനിന്ന് 57.5 കോടിയിലധികം അംഗങ്ങളാണ് ലിങ്ക്ഡ്ഇനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.