ദുബൈ: പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും വേശ്യാവൃത്തിക്കും ശിക്ഷ കടുപ്പിച്ച് യു.എ.ഇ.
10 വർഷത്തിൽ കുറയാത്ത തടവും ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ഒരേ ലിംഗത്തിലുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. ഇരക്ക് 16 വയസ്സ് പൂർത്തിയായിട്ടില്ല എങ്കിൽ ലൈംഗികബന്ധത്തിന് കുട്ടിയുടെ അനുമതി നിയമപരമായി നിലനിൽക്കില്ല.
പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് എതിർകക്ഷിയുടെ ലിംഗഭേദം പരിഗണിക്കാതെ ജുവനൈൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷ ലഭിക്കും. ദുഷ്പ്രവൃത്തിക്കോ വേശ്യാവൃത്തിക്കോ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷകളും പുതിയ നിയമ ഭേദഗതി അനുസരിച്ച് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.