ദുബൈ: ഈ വർഷം സെപ്റ്റംബറിൽ ദുബൈയിൽ നടക്കുന്ന ‘ദുബൈ വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ടി’ന് രജിസ്ട്രേഷൻ ആരംഭിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് സെപ്റ്റംബർ 24, 25 തീയതികളിൽ സ്വയം നിയന്ത്രിത ഗതാഗതം സംബന്ധിച്ച പരിപാടി നടത്തുന്നത്.
‘റീഡിഫൈനിങ് മൊബിലിറ്റി: ദി പാത്ത് ടു ഓട്ടോണമി’ എന്നതാണ് ഈ വർഷത്തെ കോൺഗ്രസ് പ്രമേയം. ദുബൈയെ ലോകത്തെ മുൻനിര സ്വയം നിയന്ത്രിത ഗതാഗത ഹബാക്കി മാറ്റാനുള്ള ദൗത്യമാണ് ആർ.ടി.എയുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ സി.ഇ.ഒയും കോൺഗ്രസ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ അഹ്മദ് ബഹ്റോസിയാൻ പറഞ്ഞു.
2024ലെ ദുബൈ വേൾഡ് ചാലഞ്ച് ഫോർ സെൽഫ്-ഡ്രൈവിങ് ട്രാൻസ്പോർട്ടിന്റെ വിജയികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. വിജയിക്കുന്ന ഗ്രൂപ്പിന് 30 ലക്ഷം ഡോളർ സമ്മാനമായി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.