?????? ?? ????

സ്വയം നിയ​ന്ത്രിത വാഹനങ്ങൾ; ലോകത്തിന്​ ദുബൈയുടെ വെല്ലുവിളി

ദുബൈ: ഭാവിയുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന്​ വേണ്ടിയുള്ള അന്വേഷണത്തിനിടെ ലോകത്തിന്​ ദുബൈയുടെ വെല്ലുവിളി. ദുബൈയുടെ റോഡുകൾക്ക്​ വേണ്ടി സ്വയം നിയന്ത്രിത വാഹനങ്ങളും അവക്ക്​ വേണ്ട സാ​േങ്കതിക വിദ്യയും വികസിപ്പിക്കാനാണ്​ റോഡ്​സ്​ ആൻറ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്​.

നഗര ഗതാഗത രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച്​ ലോസ്​ ആഞ്ചലസിൽ നടക്കുന്ന ലാ കോമോഷൻ കോൺഗ്രസിൽ സംസാരിക്കവെ ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായർ ആണ്​ സാ​േങ്കതിക വിദഗ്​ധർക്കും സംരംഭകർക്കും മുന്നിൽ പുതിയ നിർദേശം വെച്ചത്​. സ്വയം നിയന്ത്രിത വാഹനരംഗത്ത്​ മുതൽ മുടക്കാനും ഗവേഷണവും വികസനവും നടത്താനും ദുബൈയിലെ റോഡുകളാണ്​ ലോകത്തെ ഏറ്റവും മികച്ചയിട​െമന്ന്​ അദ്ദേഹം  ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കുകൾ അഴിക്കുക, അടിസ്​ഥാനപരമായ പൊതുഗതാഗത രംഗത്തെ അഭിസംബോധന ചെയ്യുക, സ്വയം നിയന്ത്രിത ഗതാഗത രംഗം വിപുലീകരിക്കുക തുടങ്ങിയ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിന്​ വേണ്ടി മൽസരിക്കാൻ ഇൗ രംഗത്തെ മുൻനിര കമ്പനികളോട്​ അദ്ദേഹം​ ആവശ്യപ്പെട്ടു.

2030 ഒാ​െട ദുബൈയിലെ 25 ശതമാനം ഗതാഗതം സ്വയം നിയന്ത്രിതമാക്കാനുള്ള ശ്രമത്തിലാണ്​ ആർ.ടി.എ. പൊതുഗതാഗത സംവിധാനവും ഇതിൽ ഉൾപ്പെടും. നിലവിൽ ദുബൈ മെട്രോ പൂർണമായും സ്വയം നിയന്ത്രിതമായാണ്​ സർവീസ്​ നടത്തുന്നത്​. അതേസമയം ട്രാമുകളിൽ ഇതിനുള്ള ചില സാ​േങ്കതിക വിദ്യകൾ ഏർപ്പെടുത്തുക മാത്രമാണ്​ ചെയ്​തിരിക്കുന്നത്​. അടുത്ത ഘട്ടത്തിൽ തനിയെ ഒാടുന്ന ട്രാമുകളും മിനി ബസുകളും പരീക്ഷിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. 
ബസ്​സർവീസുകളും ഇത്തരത്തിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്​. ലോകത്തെ ഏറ്റവും മികച്ച റോഡുകൾ എന്ന മികവ്​ നാലാം വർഷവും നിലനിർത്തിയ ദുബൈ ഇത്​ വഴി 124.8 ബില്ല്യൺ ദിർഹം മൂല്ല്യമുള്ള ഇന്ധനവും സമയവും ലാഭിച്ചിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടി. 2006 മുതൽ 2016 വരെ ഗതാഗതക്കുരുക്ക്​ വഴി ഉണ്ടാകുമായിരുന്ന നഷ്​ടത്തി​​െൻറ കണക്കാണിത്​.  

Tags:    
News Summary - self control vehicles; Dubail challenge against world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.