ചുവന്ന കടൽ ചേനയുടെ ജഡം മംസാർ തീരത്ത് 

ഷാർജ: കടലി​​​െൻറ അടിത്തട്ടിൽ കാണപ്പെടുന്ന  ചുവന്ന കടൽ ചേനയുടെ ജഡം ദുബൈ മംസാർ ബീച്ചിലെ മണൽപരപ്പിൽ അടിഞ്ഞു.  നക്ഷത്രമത്സ്യം, കടൽ വെള്ളരി, ബ്രിട്ടിൽ സ്റ്റാർ, കടൽലില്ലി, ഫെതർ സ്റ്റാർ എന്നിവയെല്ലാം പതിവായി കടലോരത്ത് കാണപ്പെടാറുണ്ടെങ്കിലും കടൽച്ചേന  അപൂർവ്വമായി മാത്രമെ കാണാൻ സാധിക്കാറുള്ളു. അപൂർവ്വമായി മാത്രം കടലി​​​െൻറ ഉപരിതലത്തിലേക്ക് വരുന്ന ഇവ മനുഷ്യ  സാമിപ്യം മനസിലായാൽ  ആഴങ്ങളിലേക്ക് പോകാറാണ് പതിവ്. ശരീരം നിറയെ മുള്ളുകളുള്ള ഇവയെ കടൽചൊറിയെന്നും ചിലയിടങ്ങളിൽ വിളിക്കാറുണ്ട്.  കടലിൽ ഇറങ്ങാൻ അനുവദിക്കപ്പെട്ട ഇടത്താണ് കടൽച്ചേനയുടെ ജഡം കണ്ടത്. എന്നാൽ ഈ ഭാഗത്ത് അധികമാരും കുളിക്കാൻ ഇറങ്ങാറില്ല.   ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സമുദ്ര മേഖലകളിലാണ് ചുവന്ന കടൽച്ചേനകൾ അധികമുള്ളത്. സമാന വർഗത്തിൽപ്പെട്ടവയാണ് ഏഷ്യൻ മേഖലകളിൽ കണ്ട് വരുന്നത്.   

Tags:    
News Summary - sea urchin-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.