അബൂദബി: സ്കൂൾ വാഹനങ്ങളിൽ നിന്ന് സുരക്ഷാ അകലം പാലിക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. കുട്ടികളെ കയറ്റി ഇറക്കുന്ന ബസുകളിൽ നിന്ന് അഞ്ച് മീറ്റർ അകലെയായി വാഹനങ്ങൾ നിർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വേനലവധി കഴിഞ്ഞ് ഞായറാഴ്ച സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായാണ് ഇൗ നിർദേശം.സ്കൂൾ കുട്ടികൾ, രക്ഷിതാക്കൾ, അധികൃതർ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ തുറകളിൽപ്പെട്ട ആളുകളെ മുന്നിൽക്കണ്ട് ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ ദാഹിരി വ്യക്തമാക്കി.
സ്കൂളുകൾക്കടുത്തുള്ള ജംങ്ഷനുകളിൽ പ്രത്യേക ട്രാഫിക് പട്രോൾ ശക്തമാക്കും. ഗതാഗത നിയമങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകും. കുട്ടികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് സൗകര്യം ഉറപ്പാക്കാൻ വേണ്ടിയാണ് സ്കൂൾ ബസുകളിൽ നിന്ന് അഞ്ച് മീറ്റർ അകലെയായി വാഹനങ്ങൾ നിർത്താൻ നിർദേശിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ നിലവാരത്തിനു തുല്യമായ സാഹചര്യം ഒരുക്കാൻ കഴിയുമെന്നാണ് അബുദബി പൊലീസിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.