ദുബൈ: സ്കൂൾ കുട്ടികൾക്ക് താങ്ങാവുന്നതിലേറെ കനമുള്ള പുസ്തകം ചുമപ്പിക്കുന്ന നിലപാടിനെതിരെ പിതാവിെൻറ വീഡിയോ. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ആശ്വാസ വാക്യവുമായി മന്ത്രി. വലിയ കെട്ട് പുസ്തകങ്ങളുമായി സ്വന്തം മകൾ നിൽക്കുന്നത് വീഡിേയായിൽ പകർത്തി സ്വദേശി പൗരനാണ് വിഷയം സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ചത്. മകൾ എല്ലാ ദിവസവും ഇത്ര കനമുള്ള ബാഗാണ് ചുമന്നു പോകുന്നതെന്ന് അദ്ദേഹം പരിഭവം പങ്കുവെച്ചു. ഇതോട് പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി ഹുസൈൻ അൽ ഹമ്മാദി കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തതും സുഗമവുമായ ഇലക്ട്രോണിക് പുസ്തക സമ്പ്രദായം സാധ്യമാക്കുമെന്ന് ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.