അബൂദബി: സ്വകാര്യ, ചാര്‍ട്ടര്‍ സ്കൂളുകളില്‍ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാർക്കിടുന്ന പദ്ധതിയുമായി അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്). അക്കാദമിക് നേട്ടങ്ങള്‍ക്കു പുറമേ വിദ്യാർഥികളുടെയും അധ്യാപകരുടെയും ക്ഷേമം വർധിപ്പിക്കുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ അക്കാദമിക പ്രകടനങ്ങളില്‍ ക്ഷേമ പ്രവർത്തനങ്ങൾക്കും നേരിട്ട് ബന്ധമുണ്ട്. പിന്തുണയും പരിപോഷണവുമുള്ള അന്തരീക്ഷമാണ് കുട്ടികളെ അക്കാദമിക് രംഗത്ത് കൂടുതല്‍ മെച്ചപ്പെടാനും പ്രതിരോധ ശേഷി വികസിപ്പിക്കാനും പഠനത്തില്‍ കൂടുതല്‍ സജീവമാകാനും സഹായിക്കുന്നതെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും അഡെക് വ്യക്തമാക്കി.
ഇതാദ്യമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെയും അധ്യാപകരുടെയും മാനസിക, ശാരീരിക, വൈകാരിക ക്ഷേമത്തില്‍ സ്കൂള്‍ എത്രമാത്രം പിന്തുണ നല്‍കുന്നുണ്ടെന്ന് അറിയാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് അഡെക് പറഞ്ഞു. സ്വയം ശാക്തീകരണം, ശാരീരികം, ബൗദ്ധികം, ബന്ധം, വൈകാരികം എന്നിങ്ങനെ അഞ്ച് പ്രധാന മാനങ്ങളെ തിരിച്ചറിയുന്നതിനുള്ള ചട്ടക്കൂടിലാണ് ക്ഷേമ മാര്‍ക്ക് തയാറാക്കിയിരിക്കുന്നത്.
ഓരോ മാനങ്ങള്‍ക്കും മൂന്ന് പ്രധാന ഘടകങ്ങള്‍ കൂടിയുണ്ട്. ഓരോരുത്തരുടെയും ജീവിതം ക്ഷേമകരമാക്കാനുള്ള നടപടികള്‍ സ്കൂളുകള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ആദ്യഘട്ടത്തില്‍ എമിറേറ്റിലെ 47 സ്വകാര്യ സ്കൂളുകളിലും 17 ചാര്‍ട്ടര്‍ സ്കൂളുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് എമിറേറ്റിലെ മറ്റു സ്കൂളുകളിലും നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.