????.??.? ????????? ?????? ??.?.? ???????? ???? ??????? ???? ??????????? ??????????? ???. ??? ???? ????????? ???????? ???????????????

ഡ്രോണ്‍, റോബോട്ട് സാങ്കേതിക വിദ്യയില്‍  സര്‍വകലാശാലകളുമായി കൈകോര്‍ത്ത് ആര്‍.ടി.എ

ദുബൈ: ദുബൈയെ സ്മാര്‍ട്ട് നഗരമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്തി സര്‍വകലാശാലകളുമായി കൈകോര്‍ത്ത് റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ). ഡ്രോണ്‍, റോബോട്ട് സാങ്കേതിക വിദ്യകളുടെ വികസനത്തിനും കൈമാറ്റത്തിനും ഖലീഫ, ദുബൈ സര്‍വകലാശാലകളുമായ അതോറിറ്റി ധാരണാ പത്രം ഒപ്പുവെച്ചു. ആര്‍.ടി.എ സാങ്കേതിക വിഭാഗം സി.ഇ.ഒ അബ്ദുല്ല അല്‍ മദനിയാണ് ഖലീഫ സര്‍വകലാശാല ഗവേഷണ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അല്‍ മുല്ലയും ദുബൈ സര്‍വകലാശാല പ്രസിഡന്‍റ് ഡോ. ഈസാ അല്‍ ബസ്തകിയുമായി കരാറില്‍ ഒപ്പുവെച്ചത്. 
സംയുക്ത ശില്‍പശാലകള്‍, വ്യക്തിഗത പരിശീലനം, ശാസ്ത്ര സമ്മേളനങ്ങള്‍, സിമ്പോസിയങ്ങള്‍ തുടങ്ങിയ വിപുല പരിപാടികള്‍ സംഘടിപ്പിക്കാനും  പൊതുതാല്‍പര്യമുള്ള അറിവുകള്‍ പരസ്പരം കൈമാറാനുമാണ് ധാരണ. ഇത്തരം പങ്കാളിത്തം അറിവിന്‍െറയും സാങ്കേതിക മുന്നേറ്റങ്ങളുടെയും മേഖലയില്‍ സര്‍വകലാശാലകളുടെ പ്രസക്തിയും പ്രാധാന്യവും വര്‍ധിപ്പwിക്കാന്‍ സഹായകമാകുമെന്നും അല്‍ മുല്ല പറഞ്ഞു. 
 
Tags:    
News Summary - RTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.