ദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയുടെ വിവിധ ഭാഗങ്ങളിലെ ബസ് റൂട്ടുകളിൽ ചിലത് മാറ്റുന്നു. ഏപ്രിൽ15 മുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക. യാത്രക്കാരുടെ താൽപര്യവും സൗകര്യവും ആവശ്യവും പരിഗണിച്ചാണ് ഇൗ മാറ്റങ്ങൾ.
റൂട്ട് 7 : അൽ ഗുബൈബ ബസ് സ്റ്റേഷനിൽ അവസാനിച്ചിരുന്ന റൂട്ട് 7 ബസുകൾ അൽ സത്വ സ്റ്റേഷനിലാണ് സർവീസ് അവസാനിപ്പിക്കുക.
റൂട്ട് 8: കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലാണ് ബസ് ഒാടുക. നോളജ് വില്ലേജിലേക്കും ദുബൈ മീഡിയാ സിറ്റിയിലേക്കും സർവീസ് ഉണ്ടാവില്ല.
റൂട്ട് 17: മുഹൈസിന4ലെ പി.ടി.എ ഒഫീസിനടത്തുള്ള ന്യൂ അൽ വസൽ കോംപൗണ്ടിനു മുന്നിലൂടെയും ഇൗ ബസ് ഒാടും.
റൂട്ട് 29:ബിസിനസ് ബേ മെട്രോ സ്റ്റേഷനു പകരം ദുബൈ മാളിലാണ് സർവീസ് അവസാനിക്കുക.
റൂട്ട്43: ദുബൈ ഫെസ്റ്റിവൽ സിറ്റിക്കു പകരം ഇൻറർനാഷനൽ എയർപോർട്ട് ടെർമിനൽ 2ലാണ് സർവീസ് അവസാനിക്കുക.
റൂട്ട് 64 A: ഉമ്മുൽ റമൂൽ പ്രദേശത്തേക്ക് സർവീസ് ദീർഘിപ്പിച്ചു
റൂട്ട് 85: ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് വഴി തിരിഞ്ഞ് ഡിസ്കവറി ഗാർഡൻ വഴി ഇൻറർനെറ്റ് സിറ്റി സ്റ്റേഷൻ ഭാഗത്തേക്ക് സർവീസ്
റൂട്ട് 93: ഗ്രീൻസിനു പകരം മാൾ ഒഫ് എമിറേറ്റ്സിൽ സർവീസ് അവസാനിക്കും.
C 15 അൽ വസൽ പാർക്കിനു പകരം ദേര സിറ്റി സെൻററിൽ സർവീസ് അവസാനിക്കും
F 8 ടൊയോട്ട സർവീസ് സ്റ്റേഷനു പകരം ഫെസ്റ്റിവൽ സിറ്റി സെൻററിൽ സർവീസ് അവസാനിക്കും
F 14 സർക്കുലർ റൂട്ടായി മാറും. ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ ആരംഭിച്ച് ബോറാ ടവർ^ ബേ സ്ക്വയർ^ സൗത്ത് റിഡ്ജ് വഴി ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തും.
റൂട്ട് N55: നിലവിലെ റൂട്ട് F55A ഇനി മുതൽ N55 ആയി മാറും. അൽ ഗുബൈബ സ്റ്റേഷനിലേക്ക് സർവീസ് ദീർഘിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.