റൂട്ട്​ അറിയാൻ അജ്മാന്‍റെ ROUTE

അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള ടാക്സികള്‍ ബുക്ക് ചെയ്യുന്നതിനായി അവതരിപ്പിക്കുന്ന ആപ്പാണ് 'റൂട്ട്'. എമിറേറ്റിലെ യാത്രക്കാർക്ക് വേഗത്തിലുള്ളതും സുരക്ഷിതവുമായ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഇഷ്ടമുള്ള വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിന് അവരുടെ സെൽഫോണുകളിൽ ഈ സേവനം ലഭ്യമാണ്.

പൊതുജനങ്ങൾക്ക് പരമാവധി സൗകര്യവും സുരക്ഷിതത്വവും നൽകുന്നതിന് ലഭ്യമായ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്താനാണ് ഈ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് ഡയറക്ടർ ജനറൽ ഒമർ ബിൻ ഒമൈർ പറഞ്ഞു. യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ് റൂട്ട് ആപ്പ് വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് ലിമോസിനുകൾ ഉൾപ്പെടെ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി വാഹനങ്ങൾ ഉണ്ടെന്ന് ഓപ്പറേഷൻസ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ ലൂത്ത വ്യക്തമാക്കി. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കായി ഈ ആപ്പില്‍ പ്രത്യേക വിഭാഗമുണ്ട്. ഐ.ഒ.എസിലും ആൻഡ്രോയിഡിലും ആപ്പ് ലഭ്യമാണ്. ഒന്നിലധികം ഓപ്‌ഷനുകളിലൂടെയുള്ള എളുപ്പവും വിശ്വസനീയവുമായ പേയ്‌മെന്‍റ്​ രീതിയും റൂട്ട് ആപ്പിന്‍റെ പ്രതേകതയാണ്‌. 

Tags:    
News Summary - ROUTE to know the route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.