ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ 2023-24 വര്‍ഷത്തെ റെസ്പോണ്സിബിള് ജ്വല്ലറി ഹൗസ് അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനുവേണ്ടി ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍ ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്റര്‍ ചെയര്‍പേഴ്സണ്‍ ഡോ. സുന്ദരവല്ലി നാരായൺ സ്വാമിയില്‍നിന്ന് സ്വീകരിക്കുന്നു. മലബാര്‍ ഗോള്‍ഡ് എല്‍.എല്‍.സി ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സീതാരാമന് വരദരാജന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബുള്ള്യന്‍ ഹെഡ് ദിലീപ് നാരായണന്, ഫിന്‍മെറ്റ് പി.ടി.ഇ ലിമിറ്റഡ് ഡയറക്ടര്‍ സുനില്‍ കശ്യപ്, റാന്‍ഡ് റിഫൈനറി സി.ഇ.ഒ പ്രവീണ്‍ ബൈജ്നാഥ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കർണാടക റീജനല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ സമീപം
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യാ ഗോള്‍ഡ് കോണ്‍ഫറന്‍സിന്റെ (ഐ.ജി.സി) 2023-24 വര്‍ഷത്തെ റെസ്പോണ്സിബിള് ജ്വല്ലറി ഹൗസ് അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യന്‍ ജ്വല്ലറി മേഖലയിലെ ഏറ്റവും പ്രമുഖ അവാര്‍ഡുകളിലൊന്നാണ് ഐ.ജി.സി എക്സലന്‍സ് അവാര്‍ഡ്. ഇതില്‍ റെസ്പോണ്സിബിള് ജ്വല്ലര്‍ എന്ന കാറ്റഗറിയിലാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
നിയമാനുസൃതമായ ഉറവിടങ്ങളില്‍നിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വര്‍ണവും ഡയമണ്ടും മാത്രമാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ശേഖരിക്കുന്നതും പരിശുദ്ധി ഒട്ടും കുറയാതെ ആഭരണങ്ങളാക്കി മാറ്റുന്നതും. ഇതിനെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്. ബംഗളൂരുവിലെ ഹില്ട്ടന് മാന്യത ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനുവേണ്ടി ഇന്ത്യാ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍ ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്റര്‍ ചെയര്‍പേഴ്സണ്‍ ഡോ. സുന്ദരവല്ലി നാരായൺ സ്വാമിയില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചു.
മലബാര്‍ ഗോള്‍ഡ് എല്‍.എല്‍.സി ബിസിനസ് ഡെവലപ്മെന്റ് ഹെഡ് സീതാരാമന് വരദരാജന്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബുള്ള്യന്‍ ഹെഡ് ദിലീപ് നാരായണന്, ഫിന്‍മെറ്റ് പി.ടി.ഇ ലിമിറ്റഡ് ഡയറക്ടര്‍ സുനില്‍ കശ്യപ്, റാന്‍ഡ് റിഫൈനറി സി.ഇ.ഒ പ്രവീണ്‍ ബൈജ്നാഥ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കർണാടക റീജനല്‍ ഹെഡ് ഫില്‍സര്‍ ബാബു എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.
ഐ.ജി സിയുടെ റെസ്പോണ്സിബിള് ജ്വല്ലറി ഹൗസ് അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വലിയൊരു അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.