അബൂദബി സാംസ്കാരിക വേദി നടത്തിയ പരിപാടി ഇന്ത്യന്‍ എംബസി മിലിറ്ററി അറ്റാഷെ ഗ്രൂപ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മുന്‍കാല ഇന്ത്യന്‍ സൈനികരെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആദരിച്ച് അബൂദബി സാംസ്കാരിക വേദി.
സല്യൂട്ടിങ് ദ റിയല്‍ ഹീറോസ് എന്ന പേരില്‍ നടന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളിലെ കേണല്‍ മുതല്‍ നായക് റാങ്ക് വരെയുള്ള ജവാന്മാരുടെ സാന്നിധ്യമുണ്ടായി.
ആര്‍മി, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ മിലിട്ടറി വിഭാഗങ്ങളില്‍ നിന്നും ബി.എസ്.എഫ്, സെന്റര്‍ റിസര്‍വ് പൊലീസ്, അസം റൈഫിള്‍സ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സ് തുടങ്ങിയ പാരാമിലിട്ടറി വിഭാഗങ്ങളില്‍നിന്നുമായി 22 മുന്‍കാല സൈനികരെയാണ് ആദരിച്ചത്. ഇന്ത്യന്‍ എംബസി മിലിറ്ററി അറ്റാഷെ ഗ്രൂപ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ് ലുത്ര ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ എംബസി ഡിഫന്‍സ് വിഭാഗം തേഡ് സെക്രട്ടറി സ്വാതി സന്ദീപ് മുഖ്യാതിഥിയായിരുന്നു. അബൂദബി സാംസ്കാരിക വേദി പ്രസിഡന്റ് സാബു അഗസ്റ്റിന് അധ്യക്ഷതവഹിച്ചു.
അഹല്യ മെഡിക്കല്‍ ഡയറക്ടറും മുന്‍ സൈനികയുമായ ഡോ. സംഗീത ശര്‍മ, അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുല്ല, മലയാളി സമാജം കോഓഡിനേഷന്‍ ചെയര്മാന് യേശുശീലന്‍, വൈസ് ചെയർമാന് എ.എം. അന്‍സാര്‍, സാംസ്കാരിക വേദി മുഖ്യരക്ഷാധികാരി അനൂപ് നമ്പ്യാര്‍, രക്ഷാധികാരി കേശവന് ലാലി, ജോ. സെക്രട്ടറി ശ്രീജിത്ത് കുറ്റിക്കോല്‍, സാംസ്കാരികവേദി ജനറല്‍ സെക്രട്ടറി ബിമല്‍ കുമാര്‍, ട്രഷറര്‍ മുജീബ് അബ്ദുല്‍ സലാം എന്നിവർ സംസാരിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ഹാരോള്‍ഡ് മെമ്മോറിയല്‍ ചിത്രരചന കളറിങ് മത്സരത്തിന്റെ സമ്മാനദാനവും സാംസ്കാരിക വേദി കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.