പ്രതീകാത്മക ചിത്രം
ഡോ. ആസാദ് മൂപ്പന് (ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന്)
റിപ്പബ്ലിക്കിന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രപരമായ യാത്ര, രാജ്യത്തിന്റെ പ്രതിരോധശേഷിയുടെയും നവീകരണത്തിന്റെയും ഐക്യത്തിന്റെയും തെളിവാണ്. ഈ ശ്രദ്ധേയമായ അധ്യായത്തിന്റെ 76ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, അത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആഘോഷം കൂടിയാകുന്നു.
സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം, ഒരു ആഗോള ശക്തികേന്ദ്രമായി ഉയര്‍ന്നുവരാനും നമ്മുടെ രാഷ്ട്രത്തിന് ഇന്ന് സാധിച്ചിരിക്കുന്നു. പതിറ്റാണ്ടുകളായി പ്രവാസി സമൂഹം മാതൃരാജ്യവുമായി ശക്തമായ ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ യു.എ.ഇയുടെ വികസനത്തിന്റെയും അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. ആസ്റ്റര്‍, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നു.
നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്തവരുടെയും അതിനെ മുന്നോട്ട് നയിക്കുന്ന ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും ത്യാഗങ്ങളെ നമുക്ക് ഈ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കാം. സ്ഥിരോത്സാഹത്തിന്റെയും പുതുമയുടെയും ഐക്യത്തിന്റെയും സംയോജനമാണ് ഇന്ത്യയുടെ പ്രയാണം. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ അതിന്റെ പാരമ്പര്യത്തിലേക്ക് സംഭാവന ചെയ്യാന്‍ ഈ മുന്നേറ്റം പ്രചോദിപ്പിക്കുന്നു.
അബ്ദുൽ സലാം കെ.പി (വൈസ് ചെയര്മാന്, മലബാര്‍ ഗ്രൂപ്)
ഇന്ത്യയുടെ പ്രചോദനപരമായ ഐക്യവും സമ്പന്നമായ സംസ്കാരവും ജനാധിപത്യപരമായ പൈതൃകവും ഈ റിപ്പബ്ലിക് ദിനത്തിൽ ആഘോഷിക്കുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയുടെ പുരോഗതിയെ നയിക്കുന്നതില്‍ പങ്കാളിയായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സും ഈ അവസരത്തില്‍ ഏറെ അഭിമാനിക്കുന്നു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദ വേള്‍ഡ്’ ഉദ്യമത്തോടുള്ള ഉറച്ച പ്രതിബദ്ധതയോടെ ഞങ്ങള്‍ ഇന്ത്യയുടെ കലാവൈദഗ്ധ്യവും നവീകരണവും ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഇത് രാജ്യത്തിന് വളര്‍ച്ചയും നേട്ടവും സമ്മാനിക്കുന്ന പ്രചോദനാത്മകമായ വിജയ പ്രയാണത്തിന് ശക്തിപകരുന്നു.
ഷംലാല്‍ അഹമ്മദ് (എം.ഡി, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്)
ഇന്ത്യ 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, നമ്മുടെ മഹത്തായ രാഷ്ട്രത്തെ നിര്‍വചിക്കുന്ന ജനാധിപത്യം, ഐക്യം, പുരോഗതി എന്നിവയുടെ തത്ത്വങ്ങളെ നമുക്ക് ആദരിക്കാം. ഇന്ത്യയുടെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും സംഭാവന നല്‍കാനുള്ള നമ്മുടെ ഉത്തരവാദിത്ത്വത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനം.
ഈ നാഴികക്കല്ല് ആഘോഷിക്കുന്നതില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അഭിമാനപൂര്‍വം പങ്കുചേരുകയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് അർഥപൂർണവും സന്തോഷകരവുമായ റിപ്പബ്ലിക് ദിന ആശംസകള്‍ നേരുകയും ചെയ്യുന്നു.
ജോയ് ആലുക്കാസ് (ചെയർമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്)
ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സുപ്രധാനമായ ഈ അവസരത്തിൽ, പ്രതിരോധശേഷിയുടെയും ഐക്യത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രമെന്നനിലയിൽ ഇന്ത്യയുടെ ശ്രദ്ധേയമായ യാത്രയിൽ നമുക്ക് അഭിമാനിക്കാം.
നമ്മുടെ രാജ്യത്തെ പ്രകാശപൂരിതമാക്കുന്ന മൂല്യങ്ങളെ ബഹുമാനിക്കുകയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവി കെട്ടിപ്പടുക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്യാം. ഓരോ ഇന്ത്യക്കാരനും പ്രചോദനാത്മകവും അർഥപൂർണവുമായ റിപ്പബ്ലിക് ദിനം ആശംസിക്കുന്നു.
ഡോ. ഷരീഫ് അബ്ദുൽ ഖാദർ(ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ്)
ഇന്ത്യ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനം ആചരിക്കുന്നവേളയിൽ ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയർക്കും ഇത് അഭിമാനദിനമാണ്. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്നതിന്റെ വാർഷികമായാണ് ഓരോ റിപ്പബ്ലിക് ദിനവും നാം ആചരിക്കുന്നത്. ദേശീയ ധാർമികതയെ സമ്പന്നമാക്കാനും സംരക്ഷിക്കാനും നമ്മളാൽ കഴിയുന്നതെല്ലാം മാതൃരാജ്യത്തിൽ ചെയ്യേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ത്യയിലെ യഥാർഥ പോരാളികളെ ഈ അവസരത്തിൽ നമുക്ക് ആദരിക്കാം. രാജ്യത്തിന്റെ നേട്ടവും പുരോഗതിയും സംരക്ഷിക്കുന്നതിലും ദേശസ്നേഹവും അഭിമാനവും ഉയർത്തിയെടുക്കുന്നതിലും നമ്മുടെ പ്രതിരോധസേനക്കുള്ള പങ്ക് വളരെ വലുതാണ്. ജാഗ്രതയും ത്യാഗവും നല്കി നമ്മെ സുരക്ഷിതമാക്കുന്ന സൈനികരോട് നന്ദി പറയാൻ കൂടിയാകട്ടെ ഈ സന്ദര്‍ഭം.
ഓരോ ഇന്ത്യൻ പൗരനും നീതി, സ്വാതന്ത്ര്യം, തുല്യ അവകാശങ്ങൾ എന്നിവ ലഭിക്കുന്നതിനായി പരിശ്രമിക്കുവാനും രാജ്യപുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാനും എ.ബി.സി ഗ്രൂപ് പ്രതിജ്ഞാബദ്ധരാണ്. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.