??????? ?? ????? ??????? ????????????????? ???? ??????????????? ????? ???????????????? ???????????? ???????????^??.??.??.????? ?????? ??????

ഖിസൈസിലെ റെൻറ്​ എ കാർ  സ്​ഥാപനത്തിൽ കവർച്ച

ദുബൈ: മലയാളികളുടെ ഉടമസ്​ഥതയിലുള്ള റ​​െൻറ്​ എ കാർ സ്​ഥാപനത്തിൽ കവർച്ച. വ്യാഴാഴ്​ച പുലർച്ചെയാണ്​ ഖിസൈസ്​ 2ൽ പ്രവർത്തിക്കുന്ന അൽ ഷാമിൽ പാസഞ്ചർ ട്രാസ്​പോർട്​സിൽ കള്ളൻമാർ എത്തിയത്​. കുത്തിത്തുറന്ന്​ അകത്തു കടന്ന രണ്ടു പേർ 90 കിലോയോളം ഭാരമുള്ള സേഫ്​ ആണ്​ ​കടത്തിക്കൊണ്ടു പോയത്​. 
പാസ്​പോർട്ടുകളും ചെക്കുകളും വാഹനസംബന്ധമായ രേഖകളുമാണ്​ സേഫിൽ സൂക്ഷിച്ചിരുന്നത്​. സ്​ഥാപനത്തിലെ കമ്പ്യുട്ടറുകളോ ഫോണോ മ​​െറ്റന്തെങ്കിലും വസ്​തുക്കളോ നഷ്​ടപ്പെട്ടിട്ടി​ല്ലെന്ന്​ ഉടമകളിലൊരാളായ കണ്ണൂർ സ്വദേശി മൊയ്​തു പറഞ്ഞു. വിവരമറിഞ്ഞ്​ പൊലീസ്​ സ്​ഥലത്തെത്തി വിശദ പരിശോധന നടത്തി. കള്ളൻമാർ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്ന കാഴ്​ചകൾ സി.സി.ടി.വിയിൽ  കൃത്യമായി പതിഞ്ഞിട്ടുണ്ട്​. എന്നാൽ അകത്തു കടന്ന ശേഷം പ്രതികൾ കാമറ മറച്ച്​ വെച്ചാണ്​ കൃത്യം നടത്തിയത്​. ബസുകളും കാറുകളും വാടകക്ക്​ ലഭ്യമാക്കുന്ന സ്​ഥാപനമാണിത്​. വരും ദിവസങ്ങളിൽ ഹാജരാക്കേണ്ടിയിരുന്ന ചെക്കുകൾ നഷ്​ടപ്പെട്ടത്​ പ്രയാസം സൃഷ്​ടിച്ചിട്ടുണ്ട്​. എന്നാൽ പ്രതികൾ താമസിയാതെ കുടുങ്ങും എന്നാണ്​ പൊലീസ്​ ഉദ്യോഗസ്​ഥർ നൽകിയ വിശ്വാസം.

Tags:    
News Summary - rent a car-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.