2023ൽ നേടിയത് 7.9 ശതകോടി
ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിൽ കഴിഞ്ഞ വർഷം നടന്നത് റെക്കോഡ് വിൽപന. 7.9 ശതകോടി ദിർഹമിന്റെ വിൽപനയാണ് 2023ൽ കമ്പനി നേടിയത്. 24.4 ശതമാനമാണ് വളർച്ച നിരക്ക്. 2019ൽ വിൽപന വളർച്ച 6.4 ശതമാനമായിരുന്നു. കോവിഡിനുശേഷം രാജ്യാന്തര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ ഒഴുക്ക് വർധിച്ചതാണ് വിൽപന കൂടാൻ കാരണം. പെർഫ്യൂമുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഉൽപന്നങ്ങളിൽ ഒന്ന്. 1.37 ശതകോടിയുടെ വിൽപനയാണ് ഇത് രേഖപ്പെടുത്തിയത്. ഡിസംബറിൽ 40ാം വാർഷികം ആഘോഷിച്ച വേളയിൽ കമ്പനിയുടെ വിൽപന 8.4 ശതമാനം വർധിച്ചിരുന്നതായി ദുബൈ ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 20ന് നടന്ന വിൽപനയിലൂടെ 54.1 ദശലക്ഷമാണ് 24 മണിക്കൂറിൽ മാത്രം പിരിഞ്ഞുകിട്ടിയത്. 2023ൽ റെക്കോഡ് നേട്ടം കൈവരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടിവ് വൈസ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ കോം മെലോഫ്ലിൻ പറഞ്ഞു.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 22.9 ദശലക്ഷം യാത്രക്കാരാണ് ദുബൈ വിമാനത്താവളം വഴി കടന്നുപോയത്. 2024ൽ യാത്രക്കാരുടെ എണ്ണത്തിൽ നിലവിലെ റെക്കോഡ് തകർക്കുമെന്നാണ് പ്രതീക്ഷ. 2025ഓടെ യാത്രക്കാരുടെ എണ്ണം 93.8 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.