പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ന്ന വെ​ടി​ക്കെ​ട്ട്​ പ്ര​ക​ട​നം (ഫ​യ​ൽ ചി​ത്രം- വാം)

ഗി​ന്ന​സ് പ​ട​ക്ക​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​ല്‍ പു​തു​വ​ര്‍ഷ വ​ര​വേ​ൽ​പി​ന് റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലെ​പോ​ലെ 2026നെ​യും ലോ​ക റെ​ക്കോ​ഡ് ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കൊ​പ്പം ഡി​സം​ബ​ര്‍ 31ന് ​രാ​ത്രി എ​ട്ട് മ​ണി​ക്ക് ജു​ല്‍ഫാ​ര്‍ ട​വ​റി​ന് എ​തി​ര്‍വ​ശ​ത്തെ വേ​ദി​യി​ലും വെ​ടി​ക്കെ​ട്ട് പ്ര​ദ​ര്‍ശ​നം ന​ട​ക്കും. ഡ്രോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ അ​തി​ശ​യ​ക​ര​മാ​യ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​വും വ​ര്‍ണ​ങ്ങ​ളും വെ​ളി​ച്ച​വും സം​ഗീ​ത​വും നൃ​ത്ത​വും മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ലെ പു​തു​വ​ര്‍ഷ രാ​വി​ന് മി​ഴി​വേ​കും. രാ​ജ്യ​ത്തി​ന്‍റെ വി​ജ​യ യാ​ത്ര​യെ ഓ​ര്‍ത്തെ​ടു​ത്തും പാ​ര​മ്പ​ര്യ​ത്തെ ആ​ദ​രി​ച്ചും വ​രാ​നി​രി​ക്കു​ന്ന ദി​ന​ങ്ങ​ള്‍ക്ക് പു​തി​യ സ്വ​പ്ന​ങ്ങ​ള്‍ വി​ത​ക്കു​ന്ന മ​ഹാ​മേ​ള​യാ​യി റാ​സ​ല്‍ഖൈ​മ​യു​ടെ പു​തു​വ​ര്‍ഷ രാ​വ് മാ​റും.

അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​നും അ​ല്‍ ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ലു​ള്ള ക​ട​ല്‍തീ​ര​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ന്ന പ്ര​ധാ​ന വെ​ടി​ക്കെ​ട്ടു​ക​ളും ലേ​സ​ര്‍ ഡ്രോ​ണ്‍ പ്ര​ദ​ര്‍ശ​ന​വും വീ​ക്ഷി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശീ​യ​ര്‍ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ള്‍പ്പെ​ടെ വി​ദേ​ശി​ക​ളും ഒ​ഴു​കി​യെ​ത്തും. 12,000ലേ​റെ വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ശാ​ല​മാ​യ പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും ഈ ​മേ​ഖ​ല​യി​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. പു​തു​വ​ര്‍ഷ ത​ലേ​ന്ന് അ​ല്‍ മ​ര്‍ജാ​ന്‍ ദ്വീ​പി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കും ഈ ​മേ​ഖ​ല​യി​ലെ റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ ര​ജി​സ്ട്രേ​ഷ​ന്‍ ലി​ങ്ക് വ​ഴി മാ​ത്ര​മാ​കും പ്ര​വേ​ശ​നം. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ ഡി​സം​ബ​ര്‍ 31ന് ​ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ച്ച് തു​ട​ങ്ങും. കാ​ര്‍ണി​വ​ല്‍ ഗെ​യി​മു​ക​ള്‍, ഭ​ക്ഷ​ണ ട്ര​ക്കു​ക​ള്‍, ഡി.​ജെ എ​ന്നി​വ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​ക്ക് പ്ര​വ​ര്‍ത്തി​ച്ച് തു​ട​ങ്ങും. വൈ​കു​ന്നേ​രം ഏ​ഴി​ന് ബോ​ളി​വു​ഡ് ഗാ​യി​ക ശ്വേ​ത സു​ബ്രാ​മി​ന്‍റെ ഗാ​ന​വി​രു​ന്ന്, ഡി.​ജെ ബി​യ, ഡി.​ജെ ബോ​ബ്മി​ക്സ് തു​ട​ങ്ങി​യ​വ ന​ട​ക്കും. പു​ല​ര്‍ച്ച 12ന് ​വെ​ടി​ക്കെ​ട്ട് - ഡ്രോ​ണ്‍ പ്ര​ക​ട​ന​ത്തോ​ടെ പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കും.

വാ​ള്‍ഡോ​ര്‍ഫ് അ​സ്റ്റോ​റി​യ, സോ​ഫി​ടെ​ല്‍, അ​ല്‍ഹം​റ ബീ​ച്ച് റി​സോ​ര്‍ട്ട് തു​ട​ങ്ങി​യ​വ​യി​ലെ താ​മ​സ​ക്കാ​ര്‍ക്ക് വെ​ടി​ക്കെ​ട്ട് പൂ​രം അ​ടു​ത്തു​നി​ന്ന് ആ​സ്വ​ദി​ക്കാ​നാ​കും. ഇ​വ​യെ കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ ഹോ​ട്ട​ലു​ക​ളെ​ല്ലാം പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കു​ള്ള സ​മ്പൂ​ര്‍ണ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ https://www.raknye.com/ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - Ras Al Khaimah welcomes New Year with a bang of Guinness fireworks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.