അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ചർച്ച.
സംഭാഷണത്തിനിടെ, യു.എ.ഇയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഇരുനേതാക്കളും വിശദമായി സംസാരിച്ചു. കൂടാതെ, മിഡിൽ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളും ഇരു ഭരണാധികാരികളും അവലോകനം ചെയ്യുകയും വീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.