ഇൻകാസ് ദുബൈ–കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കെ.എൽ–05സ്മാഷ് കപ്പ് 26’ ബാഡ്മിന്‍റൺ ടൂർണമെന്‍റ്​ ചടങ്ങ്​

ബാഡ്മിന്‍റൺ ടൂർണമെന്‍റും കുടുംബ സംഗമവും ഒരുക്കി ഇൻകാസ്

ദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ–കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘കെ.എൽ–05സ്മാഷ് കപ്പ് 26’ ബാഡ്മിന്‍റൺ ടൂർണമെന്‍റും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ വക്താവും മീഡിയ പാനലിസ്റ്റുമായ അഡ്വ. വസന്ത് സിറിയക് പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്‍റ്​ ജിസ് ജോർജ് അധ്യക്ഷത വഹിച്ചു. ദുബൈ ഇൻകാസ് പ്രസിഡന്‍റ്​ റഫീക്ക് മട്ടന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് ജില്ല ജനറൽ സെക്രട്ടറി മിഥുൻ രാജു ആമുഖ പ്രസംഗം നടത്തി. സ്റ്റേറ്റ് വർക്കിങ്​ പ്രസിഡന്‍റ്​ ബാലകൃഷ്ണൻ അലിപ്ര, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, ട്രഷറർ ദിലീപ്, ജില്ല വൈസ് പ്രസിഡന്‍റ്​ ജോഷ്വാ ജേക്കബ്, സുനിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിയും ഇവന്‍റ്​ കോഓർഡിനേറ്ററുമായ ശ്രുതി എസ്. നായർ പരിപാടിയുടെ ഏകോപനവും അവതരണവും നിർവഹിച്ചു. പ്രോഗ്രാം കൺവീൻ സിജോ ജോയ് സ്വാഗതാും ട്രഷറർ ഫിലിപ്പ് മെൽവിൻ തോമസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - INCAS Organises Badminton Tournament and Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.