ആലപ്പുഴ ജില്ല പ്രവാസി സമാജം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്​

എ.ജെ.പി.എസ്​ സൗജന്യ മെഡിക്കൽ ക്യാമ്പ്

ദുബൈ: യു.എ.ഇ-യിലെ പ്രവാസി കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സമാജം (എ.ജെ.പി.എസ്​) തങ്ങളുടെ ജീവകാരുണ്യ വിഭാഗമായ ‘ആലപ്പി കെയർ’ പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പീസ് ഒപ്റ്റിക്സ്, എലിസ്റ്റർ മെഡ് ദുബൈ എന്നിവരുമായി സംയുക്തമായാണ് ക്യാമ്പ് ഒരുക്കിയത്. ദുബൈ അൽ ഖുസൈസിലുള്ള എലിസ്റ്റർ മെഡ് ക്ലിനിക്കിൽ രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം നാലുമണി വരെയായിരുന്നു പരിശോധനകൾ.

വിദഗ്ദ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നേതൃത്വത്തിൽ വിപുലമായ പരിശോധനാ സംവിധാനങ്ങളാണ് ക്ലിനിക്കിൽ ഒരുക്കിയിരുന്നത്. ജനറൽ മെഡിസിൻ, നേത്രപരിശോധന, ദന്തപരിശോധന, പ്രമേഹം, കൊളസ്ട്രോൾ എന്നിവ ക​ണ്ടെത്താനുള്ള​ ലാബ് ടെസ്റ്റുകൾ, രക്തസമ്മർദ പരിശോധന തുടങ്ങിയവ ലഭ്യമാക്കി. എ.ജെ.പി.എസ് പ്രസിഡന്‍റ്​ ഇർഷാദ് സൈനുദ്ദീൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചീഫ് കോഓഡിനേറ്റർ രഞ്ജുരാജ് എലിസ്റ്റർ മെഡിന്​ ഉപഹാരം കൈമാറി. ഡോ. രമേശും അമീനും ആദർശും ചേർന്ന് ഏറ്റുവാങ്ങി. പീസ് ഒപ്റ്റിക്കലിന് ആലപ്പി കെയർ ചെയർമാൻ പത്മരാജ് ഉപഹാരം കൈമാറി. മാനേജ്മെന്‍റ്​ കമ്മിറ്റി അംഗങ്ങളായ സാബു അലിയാർ, ശരത്​ ചന്ദ്രൻ എന്നിവർ ഏറ്റുവാങ്ങി.

ട്രഷറര്‍ ശിവശങ്കർ വലിയകുളങ്ങര നന്ദി പറഞ്ഞു. എ.ജെ.പി.എസ് അംഗങ്ങളായ രാജേഷ് ഉത്തമൻ, റഹീസ് കാർത്തികപ്പള്ളി, ചന്ദ്രജിത്ത് കായംകുളം, സതീഷ് കായംകുളം, ശ്രീകല രഞ്ജു, ബിജി രാജേഷ്, നസീർ ആലപ്പുഴ, റോജി ചെറിയാൻ, ആഷിഫ്, സജന നൂറനാട്, ടിന്‍റു ജേക്കബ്, ഷിബു മാവേലിക്കര, ഷാനവാസ് ആലപ്പുഴ, മുബിൻ കൊല്ലുകടവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - AJPS Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.